30 വര്‍ഷത്തെ വിദേശജോലിയ്ക്കിടെ മൂന്ന് കല്യാണം ! മൂന്നാം ഭാര്യയിലെ മകള്‍ക്ക് അയച്ചു കൊടുത്തിരുന്നത് അശ്ലീല വീഡിയോകളും ചിത്രങ്ങളും;കിളിമാനൂരിലെ മധ്യവയസ്‌കന്‍ ഈ ഭൂമിയ്ക്കു തന്നെ ഭാരം

കിളിമാനൂരില്‍ നിന്ന് പുറത്തുവരുന്ന വിവരം ഏവരെയും ഞെട്ടിക്കുകയാണ്. സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മൊബൈലിലേക്ക് പിതാവ് പതിവായി അയച്ചുകൊണ്ടിരുന്നത് അശ്ലീല വീഡിയോകളും ചിത്രങ്ങളുമായിരുന്നു.

ഒടുവില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് കിളിമാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാളെ അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയും അച്ഛനെതിരെ അതിശക്തമായ നിലപാടാണ് എടുത്തത്.

പിടിയിലായ മധ്യവയ്‌സകന്‍ മൂന്നു തവണയാണ് വിവാഹിതനായത്. മൂന്ന് ഭാര്യമാരിലുമായി അഞ്ച് കുട്ടികളും ഉള്ളതായി പൊലീസ് പറഞ്ഞു. ഇയാളുടെ സ്വഭാവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് പോലീസ് ഒരുങ്ങുന്നത്.

മറ്റു മക്കളോടും അച്ഛന്റെ സ്വഭാവത്തില്‍ കാരണങ്ങള്‍ തിരക്കാനാണ് തീരുമാനം. പെണ്‍കുട്ടിയെ ശാരീരികമായി ഇയാള്‍ ഉപദ്രവിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. നേരത്തെയും പിതാവ് മോശമായ രീതിയില്‍ പെരുമാറിയിരുന്നതായി പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞു.

കഴിഞ്ഞ 30 വര്‍ഷമായി ഇയാള്‍ വിദേശത്താണ് ജോലി. ഗള്‍ഫില്‍ ആയിരുന്ന സമയത്തും കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീലവീഡിയോകളും മെസേജുകളും അയയ്ക്കുക പതിവായിരുന്നു.

ഒടുവില്‍ സഹികെട്ട് പെണ്‍കുട്ടി എല്ലാവിവരങ്ങളും അമ്മയോടു തുറന്നു പറയുകയായിരുന്നു. ഇങ്ങനെയാണ് സംഭവം പുറംലോകത്ത് എത്തുന്നത്.

നാട്ടില്‍ വന്ന ശേഷവും ഇയാള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ്് മാതാവ് കാര്യം ചൈല്‍ഡ് ലൈന്‍ അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് കിളിമാനൂര്‍ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Related posts

Leave a Comment