മ​ന്ത്രി​മാ​രെ വി​ളി​ച്ചി​ട്ടു​ണ്ട്, മാ​റി നി​ൽ​ക്കു​ന്ന​ത് ഭ​യം കൊ​ണ്ട്; ആ​രു​മാ​യും ത​നി​ക്ക് വ​ഴി​വി​ട്ട ബ​ന്ധ​മി​ല്ല; സ്വ​പ്ന സു​രേ​ഷി​ന്‍റെ ശ​ബ്ദ സ​ന്ദേ​ശം പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും ക​സ്റ്റം​സി​നെ വി​ളി​ച്ച​ത് കോ​ണ്‍​സു​ലേ​റ്റി​ല്‍ നി​ന്നു​ള്ള നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മാ​ണെ​ന്നും സ്വ​പ്‌​ന സു​രേ​ഷ്. ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് കൈ​മാ​റി​യ ശ​ബ്ദ സ​ന്ദേ​ശ​ത്തി​ലാ​ണ് സ്വ​പ്‌​ന ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഭ​യം കൊ​ണ്ടാ​ണ് മാ​റി നി​ല്‍​ക്കു​ന്ന​ത്. ച​ട​ങ്ങു​ക​ള്‍​ക്കാ​യി എ​ല്ലാ മ​ന്ത്രി​മാ​രെ​യും വി​ളി​ച്ചി​ട്ടു​ണ്ട്. എ​ന്‍റെ റോ​ള്‍ എ​ന്താ​ണെ​ന്ന് എ​ല്ലാ​വ​രും അ​റി​യ​ണം. കോ​ണ്‍​സു​ലേ​റ്റി​ന്‍റെ കാ​ർ​ഗോ വി​ഭാ​ഗ​ത്തി​ൽ താ​ന്‍ ജോ​ലി ചെ​യ്തി​ട്ടി​ല്ല.

ആ​രു​മാ​യും ത​നി​ക്ക് വ​ഴി​വി​ട്ട ബ​ന്ധ​മി​ല്ല. തെരഞ്ഞെടുപ്പിനെ സ്വാ​ധീ​നി​ക്കാ​തെ യ​ഥാ​ര്‍​ഥ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. സ്വ​പ്‌​ന സു​രേ​ഷ് പ​റ​ഞ്ഞു.

Related posts

Leave a Comment