മോ​ണി​ക്ക പോ​യി ദിവസങ്ങള്‍ ക​ഴി​ഞ്ഞി​ട്ടും തി​രി​ച്ചെത്തിയില്ല! കാ​ന​ഡ​യി​ല്‍​നി​ന്നു കാ​മു​കി​യെ വി​ളി​ച്ചു​വ​രു​ത്തി കൊ​ന്നു; മൃ​ത​ദേ​ഹം ഫാം ​ഹൗ​സി​ല്‍ കു​ഴി​ച്ചി​ട്ടു

ന്യൂ​ഡ​ൽ​ഹി: കാ​ന​ഡ​യി​ൽ​നി​ന്നു കാ​മു​കി​യെ വി​ളി​ച്ചു​വ​രു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ.

ഹ​രി​യാ​ന​യി​ലെ സോ​നി​പ​ട്ടി​ലാ​ണു സം​ഭ​വം. 2022 ജൂ​ണി​ലാ​യി​രു​ന്നു സു​നി​ൽ ത​ന്‍റെ കാ​മു​കി​യാ​യ മോ​ണി​ക്ക​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കാ​ന​ഡ​യി​ലാ​യി​രു​ന്ന യു​വ​തി​യെ സു​നി​ല്‍ നാ​ട്ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു.

സ്വ​ദേ​ശ​ത്തേ​ക്കു മ​ട​ങ്ങി​യെ​ത്തി​യ മോ​ണി​ക്ക സോ​നി​പ​ത്ത് സ്വ​ദേ​ശി​യാ​യ സു​നി​ലി​നെ കാ​ണാ​ന്‍ പോ​കു​ന്ന​തി​നു മു​മ്പ് റോ​ഹ്ത​ക്കി​ലെ സ്വ​ന്തം വീ​ട്ടി​ൽ കു​ടും​ബാം​ഗ​ങ്ങ​ളെ കാ​ണാ​ൻ എ​ത്തി​യി​രു​ന്നു.

മോ​ണി​ക്ക പോ​യി കു​റ​ച്ചു ദി​വ​സം ക​ഴി​ഞ്ഞി​ട്ടും തി​രി​ച്ചു വ​രാ​ത്ത​തോ​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ സം​ശ​യ​മാ​യി. തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കാ​മു​ക​നാ​യ സു​നി​ലി​നെ ക​ണ്ടെ​ത്തു​ക​യും ചോ​ദ്യം ചെ​യ്യ​ലി​ല്‍ മോ​ണി​ക്ക​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി സു​നി​ല്‍ സ​മ്മ​തി​ക്കു​ക​യും ചെ​യ്തു.

ഫാം ​ഹൗ​സി​ല്‍​നി​ന്ന് മോ​ണി​ക്ക​യു​ടെ അ​സ്ഥി​കൂ​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി. പ്ര​തി​ക്കെ​തി​രെ കൊ​ല​പാ​ത​കം ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment