വരാപ്പുഴ കസ്റ്റഡി മരണം;  ശ്രീജിത്തിനെ ആർടിഎഫ് ഉദ്യോഗസ്ഥർക്ക് കാണിച്ചു കൊടുത്ത ഗണേശനെ അറസ്റ്റ് ചെയ്യണമെന്ന് ശ്രീജിത്തിന്‍റെ കുടുംബം

വരാപ്പുഴ: കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിനെ ആർടിഎഫ് ഉദ്യോഗസ്ഥർക്ക് കാണിച്ചു കൊടുത്ത ഗണേശനെ കേസിൽ പ്രതിചേർക്കണമെന്ന് ശ്രീജിത്തിന്‍റെ കുടുംബം ആവശ്യപ്പെട്ടു. ഗണേശനെ ചോദ്യം ചെയ്താൽ കൂടുതൽ സത്യം പുറത്തുവരുമെന്നും ശ്രീജിത്തിന്‍റെ കുടുംബം പറഞ്ഞു.

വാസുദേവൻ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ സഹോദരൻ ഗണേശനുമായി വന്ന ആർടിഎഫ് ഉദ്യോഗസ്ഥർ ഗണേശൻ കാണിച്ചു കൊടുത്തവരെയൊക്കെ പിടിച്ചു കൊണ്ടു പോകുകയായിരുന്നുവെന്ന് ശ്രീജിത്തിന്‍റെ കുടുംബം ആരോപിച്ചു.

അതേസമയം, പോലീസ് നൽകിയ ഫോട്ടോയിലെ ആളെയാണ് താൻ കാണിച്ചു കൊടുത്തതെന്ന് ഗണേശൻ പറഞ്ഞു.

Related posts