മു​ഖ്യ​മ​ന്ത്രി​ക്കു​ നേ​രേ ഫേ​സ്ബു​ക്ക് വ​ധ​ഭീ​ഷ​ണി;ഡൽഹിയിൽ പിടിയിലായ  പ്ര​തി​യെ കൊ​ച്ചി​യി​ലെ​ത്തി​ച്ചു

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​നേ​രേ ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ പി​ടി​യി​ലാ​യ കോ​ത​മം​ഗ​ലം സ്വ​ദേ​ശി കൃ​ഷ്ണ​കു​മാ​ർ നാ​യ​രെ (48) കൊ​ച്ചി​യി​ലെ​ത്തി​ച്ചു. ഡ​ൽ​ഹി​യി​ൽ നി​ന്നു ന്യൂ​ഡ​ൽ​ഹി-​തി​രു​വ​ന​ന്ത​പു​രം നി​സാ​മു​ദ്ദീ​ൻ എ​ക്സി​പ്ര​സി​ൽ ഇ​ന്നു പു​ല​ർ​ച്ചേ മൂ​ന്നോ​ടെ​യാ​ണു സെ​ൻ​ട്ര​ൽ സി​ഐ എ.​അ​ന​ന്ത​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ കൊ​ച്ചി​യി​ൽ എ​ത്തി​ച്ച​ത്.

ഇ​യാ​ളെ ഉ​ച്ച​യോ​ടെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി പ്ര​തി​യെ വി​ട്ടു​കി​ട്ടാ​ൻ അ​പേ​ക്ഷ ന​ൽ​കു​മെ​ന്ന് അ​ന​ന്ത​ലാ​ൽ അ​റി​യി​ച്ചു. ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ കൃ​ഷ്ണ​കു​മാ​ർനാ​യ​രെ വെ​ള്ളി​യാ​ഴ്ച്ച​യാ​ണ് കൊ​ച്ചി പോ​ലീ​സി​നു വി​ട്ടു​കൊ​ടു​ത്ത​ത്. പ​ട്യാ​ല ഹൗ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച പ്രൊ​ഡ​ക്ഷ​ൻ വാ​റ​ൻ​ഡി​നെ​ത്തു​ട​ർ​ന്നാ​ണ് പ്ര​തി​യെ വി​ട്ടു​കി​ട്ടി​യ​ത്.

ട്രെ​യി​ൻ​മാ​ർ​ഗം വെ​ള്ളി​യാ​ഴ്ച്ച​രാ​ത്രി 11 ഓ​ടെ​യാ​ണ് പ്ര​തി​യു​മാ​യി പോ​ലീ​സ് സം​ഘം കൊ​ച്ചി​യി​ലേ​ക്കു യാ​ത്ര​തി​രി​ച്ച​ത്.
അ​ബു​ദാ​ബി​യി​ൽ എ​ണ്ണ​ക്ക​ന്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യ ഇ​യാ​ൾ ജൂ​ണ്‍ അ​ഞ്ചി​നാ​ണു ഫേ​സ്ബു​ക്ക് വീ​ഡി​യോ​യി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ക​ഴി​ഞ്ഞ 14നു ​ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ പ്ര​തി​യെ എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​ട്ടി ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞു​വ​ച്ച​ശേ​ഷം ഡ​ൽ​ഹി പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.

Related posts