ജനങ്ങള്‍ ഒത്തുകൂടണമെന്നും സമരം ശക്തമാക്കണമെന്നും ആഹ്വാനം ! പോലീസ് വേഷത്തില്‍ ലൈവിലെത്തിയ സീരിയല്‍ നടിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി…

തൂത്തുക്കുടി പ്രശ്‌നത്തില്‍ പൊലീസ് വേഷത്തിലെത്തി സമരത്തിന് ആഹ്വാനം ചെയ്ത സീരിയല്‍ നടി നീളാനിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ ഇറക്കിയതിന് ഇവരെ പോലീസ് അറസ്റ്റു ചെയ്തു.മെയ്മാസത്തിലായിരുന്നു നടിയുടെ പൊലീസ് യൂണിഫോമിലുള്ള ലൈവ്. സീരിയലില്‍ അസി.കമ്മിഷണറായാണ് നടി അഭിനയിക്കുന്നത്.

സീരിയില്‍ അഭിനയിക്കുന്ന അതേ വേഷത്തിലാണ് നടി ലൈവില്‍ എത്തിയത്. പലരും ഇത് യഥാര്‍ഥ പൊലീസിന്റെ ലൈവാണെന്ന് കരുതുകയും ചെയ്തു. ജനങ്ങള്‍ ഒത്തുകൂടണമെന്നും സമരം ശക്തമാക്കണമെന്നുമായിരുന്നു നടി വീഡിയോയിലൂടെ ആവശ്യപ്പെട്ടത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. തുടര്‍ന്ന് വന്ന പരാതിയില്‍ പോലീസ് കേസെടുക്കുകയും സെഷന്‍ 419, 153, 500 വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

Related posts