അഞ്ച് വ​ര്‍​ഷ​മാ​യി ഇ​ടി​മി​ന്ന​ല്‍ ഭീ​തി​യി​ല്‍ ഒ​രു പ്ര​ദേ​ശം; ദു​രൂ​ഹ​മാ​യ ​പ്ര​തി​ഭാ​സം പ​ഠ​ന വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് നാട്ടുകാർ

മാ​വേ​ലി​ക്ക​ര: 5 വ​ര്‍​ഷ​മാ​യി ഇ​ടി​മി​ന്ന​ല്‍ ഭീ​തി​യി​ല്‍ ഒ​രു പ്ര​ദേ​ശം. മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ​യി​ല്‍ 28-ാം വാ​ര്‍​ഡി​ലെ ഒ​രു മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഭീ​തി​യി​ല്‍ ക​ഴി​യു​ന്ന​ത്.

ഇ​വി​ടെ ഇ​ടി​മി​ന്ന​ലി​ല്‍ നാ​ശ​മു​ണ്ടാ​കാ​ത്ത വീ​ടു​ക​ള്‍ വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ മാ​ത്രം. ത​ട്ടാ​ര​മ്പ​ലം മ​റ്റം വ​ട​ക്കു​ള്ള ഈ ​മേ​ഖ​ല​യി​ല്‍ നൂ​റി​ലേ​റെ വീ​ടു​ക​ളു​ണ്ട്.

തു​ലാ​മാ​സ​ത്തി​ലെ ഇ​ടി​മി​ന്ന​ല്‍ നാ​ശം വി​ത​യ​ക്കു​ന്ന​ത് പ​തി​വാ​ണെ​ങ്കി​ലും ഒ​രു പ്ര​ദേ​ശ​ത്തു മാ​ത്രം ക​ന​ത്ത​തോ​തി​ല്‍ നാ​ശ​മു​ണ്ടാ​കു​ന്ന​ത് ദു​രൂ​ഹ​മാ​യി തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ലും വ്യാ​പ​ക നാ​ശ​മു​ണ്ടാ​യി.

2015 ലാ​ണ് ഈ ​പ്ര​തി​ഭാ​സം തു​ട​ങ്ങി​യ​തെ​ന്ന്്നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ടി​വി, ഫ്രി​ഡ്ജ്, വാ​ഷി​ങ് മെ​ഷി​ന്‍, ഇ​ല​ക്ട്രി​ക് വ​യ​റി​ങ്, വീ​ടു​ക​ള്‍, മ​തി​ലു​ക​ള്‍, എ​ന്നു​വേ​ണ്ട പ്ര​ദേ​ശ​ത്ത് മി​ന്ന​ലേ​ല്‍​ക്കാ​ത്ത മ​ര​ങ്ങ​ളും ചു​രു​ക്ക​മാ​ണ്.

വീ​ടു​ക​ളി​ലെ ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്കൊ​ന്നും ആ​യു​സ്സി​ല്ലാ​ത്ത നി​ല​യാ​ണ്. മാ​വേ​ലി​ക്ക​ര​യി​ലെ ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ന്നാ​ക്കു​ന്ന മി​ക്ക​ക​ട​ക​ളി​ലും ഏ​റ്റ​വു​മേ​റെ കേ​സു​ക​ള്‍ വ​രു​ന്ന​തും ഇ​വി​ടെ നി​ന്നു ത​ന്നെ.

ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ഇ​ടി​മി​ന്ന​ലി​ലും വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ളും വൃ​ക്ഷ​ങ്ങ​ളും ക​ത്തി​ക്ക​രി​ഞ്ഞു. മ​റ്റം വ​ട​ക്ക് സ​ണ്‍​ഡേ സ്‌​കൂ​ളി​ന്റെ പ​രി​സ​ര​മാ​ണി​ത്. തു​ലാ​മാ​സ​ത്തി​ല്‍ ജ​നം പു​റ​ത്തി​റ​ങ്ങാ​ന്‍ ഭ​യ​ക്കു​ക​യാ​ണ്.

ആ​ളു​ക​ള്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല​ന്ന​താ​ണ് ഏ​ക ആ​ശ്വാ​സം. ദു​രൂ​ഹ​മാ​യ ഈ ​പ്ര​തി​ഭാ​സം പ​ഠ​ന വി​ധേ​യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts

Leave a Comment