മൈ​ല​പ്രാ​യി​ൽ ‌ഇ​ടി​മി​ന്ന​ലി​ൽ മ​രം പൊട്ടിത്തെറിച്ചു; ബ​സി​ന്‍റെ സൈ​ഡി​ലെ ആ​റോ​ളം ഗ്ലാ​സു​ക​ൾ തകര്‍ന്നു; ദൃസാക്ഷി പറയുന്നത് ഇങ്ങനെ…

പ​ത്ത​നം​തി​ട്ട: മ​ഴ​യ്ക്ക് മു​ന്നോ​ടി​യാ​യി ഉ​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ മൈ​ല​പ്ര പെ​ട്രോ​ൾ പ​ന്പി​നോ​ടു ചേ​ർ​ന്നു​ള്ള പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ നി​ന്നി​രു​ന്ന വാ​ക​മ​രം പൊ​ട്ടി​ത്തെ​റി​ച്ചു. തൊ​ട്ട​ടു​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന പ​ത്ത​നം​തി​ട്ട – തൃ​ശൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന നി​ർ​മ​ല ബ​സി​ന്‍റെ സൈ​ഡി​ലെ ആ​റോ​ളം ഗ്ലാ​സു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചു.

തൊ​ട്ട​ടു​ത്ത് കു​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ക​ണ്ട​ക്ട​റു​ടെ ദേ​ഹ​ത്ത് പൊ​ട്ടി​ത്തെ​റി​ച്ച മ​ര​ത്തി​ന്‍റെ ചി​ല്ല​ക​ൾ തെ​റി​ച്ചു​വീ​ണു. പ​രി​ക്കേ​റ്റ ഇ​യാ​ളെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ടി​മി​ന്ന​ലി​ൽ ക​ത്തി​യെ​രി​ഞ്ഞ വൃ​ക്ഷ ശി​ഖ​ര​ങ്ങ​ൾ സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്കൂ​ൾ ബ​സി​നു മു​ക​ളി​ലും പ്ര​ധാ​ന പാ​ത​യി​ലേ​ക്കും ചി​ത​റി തെ​റി​ച്ചു. ഇ​ടി​മി​ന്ന​ലി​ൽ മ​രം ക​ത്തി​യെ​രി​ഞ്ഞ​തി​നു സ​മീ​പ​ത്തു ത​ന്നെ​യാ​ണ് പൊ​ട്രാ​ൾ പ​മ്പ് പ്ര​വ​ർ​ത്തി​ക്കു​ന്നെ​ങ്കി​ലും ഇ​വി​ടേ​ക്ക് തീ ​പ​ട​രാ​തി​രു​ന്ന​ത് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​ക്കി.

മ​രം തീ​ർ​ത്തും ക​ത്തി​യെ​രി​യു​ക​യാ​യി​രു​ന്നെ​ന്നു ദൃ​ക്സാ​ക്ഷിയാ​യ ഗീ​വ​ർ​ഗീ​സ് ത​റ​യി​ൽ പ​റ​ഞ്ഞു. മ​ഴ​യി​ല്ലാ​തെ​യാ​ണ് ഇ​ടി​മി​ന്ന​ൽ ഉ​ണ്ടാ​യ​ത്. പെ​ട്രോ​ൾ പ​ന്പി​ലെ ഓ​ട്ടോ​മേ​ഷ​ൻ യ​ന്ത്രം ഇ​ടി​മി​ന്ന​ലി​ൽ ത​ക​രാ​റി​ലാ​യി. ഇ​തോ​ടെ പ​മ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും മു​ട​ങ്ങി. സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്കും വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും നാ​ശം ഉ​ണ്ടാ​യി​ട്ടു​ണ്ട്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ കം​പ്യൂ​ട്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യും ത​ക​രാ​റി​ലാ​യി. ‌

Related posts