പറഞ്ഞാൽ പറഞ്ഞപോലെ ചെയ്യുന്നവർ..! മിന്നലിൽ പ്രശ്നത്തിൽ കെഎസ്ആർടിസിക്ക് താക്കീതുമായി സിഐടിയു; കൂടുതൽ സ്റ്റോപ്പുകളിൽ നിർത്താൻ ആവശ്യപ്പെട്ടാൽ ജോലി ബഹിഷ്കരിക്കുമെന്ന്

കോട്ടയം: മിന്നൽ സർവീസിൽ കെഎസ്ആർടിസിക്ക് താക്കീതുമായി സിഐടിയു ജീവനക്കാർ. മിന്നൽ ബസുകൾ കൂടുതൽ സ്റ്റോപ്പുകളിൽ നിർത്താൻ ആവശ്യപ്പെട്ടാൽ ജോലി ബഹിഷ്കരിക്കുമെന്നാണ് ജീവനക്കാർ അറിയിച്ചത്.

അർധരാത്രിയിൽ തനിച്ചു യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനിക്കു വീടിനടുത്ത് ഇറങ്ങാനായി കെഎസ്ആർടിസിയുടെ മിന്നൽ ബസ് നിർത്താതിരുന്ന സംഭവത്തിൽ ജീവനക്കാർക്കെതിരേ വിമർശനമുയർന്നിരുന്നു.

മിന്നൽ ബസ് നിശ്ചിത സ്ഥലങ്ങളിലല്ലാതെ നിർത്തരുതെന്ന എംഡിയുടെ ഉത്തരവ് പാലിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നാണ് ജീവനക്കാരുടെ നിലപാട്.

Related posts