പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് റാന്നിയില്‍…

റാന്നി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത കേസില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. റാന്നി സ്വദേശികളായ 21കാരന്‍ ഉള്‍പ്പടെയുള്ളവരാണ് പിടിയിലായത്. റാന്നി പഴവങ്ങാടി കൊച്ചുമേലേട്ട് റ്റോബിന്‍ സക്കറിയ (21), ബഥേല്‍ റ്റിജോ ടൈറ്റസ് (31) എന്നിവരെയാണ് റാന്നി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരേ പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

ഒരു വര്‍ഷം മുമ്പ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായാണ് പരാതി. പെണ്‍കുട്ടിയുടെ അശ്ലീലവീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ പ്രചരിപ്പിച്ചു. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതികളെ റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

Related posts