പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത ക​മി​താ​ക്ക​ളു​ടെ ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ പോ​ക്‌​സോ കേ​സ് നി​ല​നി​ല്‍​ക്കി​ല്ല ! ഹൈ​ക്കോ​ട​തി പ​റ​യു​ന്ന​തി​ങ്ങ​നെ…

പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത ക​മി​താ​ക്ക​ള്‍ ത​മ്മി​ലു​ള്ള ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ പോ​ക്സോ കേ​സ് നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി മേ​ഘാ​ല​യ ഹൈ​ക്കോ​ട​തി. പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ സ​മ്മ​തം ക​ണ​ക്കി​ലെ​ടു​ക്കാ​നാ​വി​ല്ലെ​ങ്കി​ലും ഇ​രു​വ​രും ത​മ്മി​ലു​ള്ള ഇ​ഷ്ട​വും താ​ത്പ​ര്യ​വും പ​രി​ഗ​ണി​ക്കേ​ണ്ട വി​ഷ​യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹൈ​ക്കോ​ട​തി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത ക​മി​താ​ക്ക​ള്‍ ത​മ്മി​ലു​ള്ള ശാ​രീ​രി​ക ബ​ന്ധം, പോ​ക്സോ നി​യ​മ​പ്ര​കാ​ര​മു​ള്ള ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന്റെ പ​രി​ധി​യി​ല്‍ വ​രി​ല്ലെ​ന്ന് ജ​സ്റ്റി​സ് ഡ​ബ്ല്യൂ ഡീ​ങ്ദോ വി​ധി​യി​ല്‍ പ​റ​ഞ്ഞു. പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ സ​മ്മ​തം സ​മ്മ​ത​മാ​യി എ​ടു​ക്കാ​നാ​വി​ല്ല. എ​ന്നാ​ല്‍ ഓ​രോ കേ​സും അ​തി​ന്റെ സ​വി​ശേ​ഷ​ത​യി​ല്‍ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പോ​ക്സോ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​യാ​യ കൗ​മാ​ര​ക്കാ​ര​നും പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യും സം​യു​ക്ത​മാ​യി ന​ല്‍​കി​യ ഹ​ര്‍​ജി അ​നു​വ​ദി​ച്ചു​കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. അ​ധ്യാ​പി​ക​യ്ക്കൊ​പ്പം താ​മ​സി​ച്ചു പ​ഠി​ക്കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി കൂ​ട്ടു​കാ​ര​നൊ​പ്പ​മാ​യി​രു​ന്നെ​ന്നും ഇ​രു​വ​രും ത​മ്മി​ല്‍ ശാ​രീ​രി​ക ബ​ന്ധം ഉ​ണ്ടാ​യെ​ന്നും ക​ണ്ടെ​ത്തി​യ പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍…

Read More

പ്രണയബന്ധം വീട്ടുകാര്‍ അറിഞ്ഞതോടെ പെണ്‍കുട്ടിയെ ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റി ! എന്നാല്‍ വീട്ടുകാരെ ഞെട്ടിച്ച് പ്രായപൂര്‍ത്തിയാകാത്ത കമിതാക്കള്‍ വിവാഹം കഴിച്ചു; പത്തനംതിട്ടയില്‍ നടന്ന നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…

പ്രണയബന്ധത്തെ എതിര്‍ത്ത വീട്ടുകാരെ ഞെട്ടിച്ച് കാമുകനുമായി ഒളിച്ചോടി വിവാഹം കഴിച്ച് പെണ്‍കുട്ടി. ഒടുവില്‍ വിവാഹ പ്രായമാകാത്ത കാമുകനും യുവതിയും പോലീസില്‍ കീഴടങ്ങി. പ്രണയബന്ധം അറിഞ്ഞതോടെ പത്തനംതിട്ട സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം കാമുകന്‍ കടവൂരിലെത്തി പെണ്‍കുട്ടിയെ കൂട്ടി ഒരു ക്ഷേത്രത്തിലെത്തി വിവാഹം കഴിച്ചു. തുടര്‍ന്ന് പത്തനംതിട്ട എസ്പി ഓഫീസിലെത്തി ഹാജരായി. അഞ്ചാലുംമൂട് പോലീസില്‍ യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നതിനാല്‍ ഇരുവരെയും അവിടെ എത്തിച്ചു. ഇരുവരും വിവാഹം കഴിച്ചതായി അറിയിച്ചതിനെ തുടര്‍ന്നു സ്റ്റേഷനിലെത്തിയ ബന്ധുക്കള്‍ പെണ്‍കുട്ടിയുമായി ഇനി ബന്ധമില്ലെന്നും തിരികെ വേണ്ടെന്നുമുള്ള നിലപാട് സ്വീകരിച്ച് ഇറങ്ങിപ്പോയി. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവാവിന്റെ ബന്ധുക്കള്‍ക്കൊപ്പം പോകാനാണു താല്‍പര്യമെന്നു പെണ്‍കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് കോടതി അതിന് അനുമതി നല്‍കി.

Read More