കോട്ടയത്ത് നിന്ന് ഇന്നലെ കാണാതായത്  23 വയസിൽ താഴെ പ്രായമുള്ള മൂന്ന് യുവതികളെ; പോലീസ് അന്വേഷണം ആരംഭിച്ചു

കോ​ട്ട​യം: ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​യി ഇ​ന്ന​ലെ മൂ​ന്നു യു​വ​തി​ക​ളെ കാ​ണാ​താ​യി. പി​എ​സ്്സി കോ​ച്ചിം​ഗി​ന് പോ​യ മു​ട്ട​ന്പ​ലം സ്വ​ദേ​ശി​യാ​യ 22 കാ​രി​യെ കാ​ണാ​താ​യ​തി​ന് ബ​ന്ധു​ക്ക​ൾ കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​ണ്. ഫോ​ണ്‍ ഓ​ണ്‍ ചെ​യ്താ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ നോ​ക്കി ക​ണ്ടെ​ത്തു​ന്ന​തി​ന് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്.

കോ​ട്ട​യ​ത്ത് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന മാ​ലം സ്വ​ദേ​ശി​യാ​യ 23കാ​രി​യെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. ജോ​ലി​ക്കു പോ​യി തി​രി​കെ എ​ത്താ​താ​യ​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടു​കി​ട്ടി​യി​ല്ല. മാ​താ​പി​താ​ക്ക​ൾ മ​ണ​ർ​കാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. ഒ​രു യു​വാ​വി​നൊ​പ്പം പോ​യ​താ​യി സം​ശ​യി​ക്കു​ന്ന​താ​യി മ​ണ​ർ​കാ​ട് പോ​ലീ​സ് പ​റ​യു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ലേ​ക്ക് പോ​യ മ​ണി​മ​ല സ്വ​ദേ​ശി​നിയെ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് കാ​ണാ​താ​യ​ത്. 21 വ​യ​സു​ള്ള യു​വ​തി​യെ കാ​ണാ​താ​യ​തി​ന് മ​ണി​മ​ല പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്നു.

Related posts