വിവാഹിതനാണെന്ന വിവരമറിഞ്ഞിട്ടും…! ഐഎഎസ് ഓഫീസറുടെ സഹോദരിയെ കാണാനില്ല; മുന്‍ എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍; സ്വരൂപയും വിദ്യാസാഗറും തമ്മില്‍ പ്രണയത്തിലായിരുന്നു

വിജയവാഡ: ഐഎഎസ് ഓഫീസറുടെ സഹോദരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ടിഡിപി മുന്‍ എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍. ടിഡിപി നേതാവ് ബൊബ്ബിളി ജയരാജിന്റെ മകന്‍ വിദ്യാസാഗറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കര്‍ണാടക കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥയായ ഹെപ്‌സിബ റാണിയുടെ സഹോദരി സ്വരൂപ(25)യെയാണ് കഴിഞ്ഞദിവസം മുതല്‍ കാണാതായത്. സ്വരൂപയും വിദ്യാസാഗറും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇയാള്‍ മുമ്പ് വിവാഹിതനാണെന്ന വിവരമറിഞ്ഞ ശേഷവും, തന്നെ വിദ്യാസാഗര്‍ വിവാഹം ചെയ്യണമെന്ന ആവശ്യത്തില്‍ സ്വരൂപ ഉറച്ചുനിന്നു. ഇതിനുശേഷമാണ് യുവതിയെ കാണാതായത്. സ്വരൂപയുടെ തിരോധനത്തില്‍ വിദ്യാസാഗറിനു പങ്കുണ്ടെന്ന് യുവതിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു.

അതേസമയം, രണ്ടുദിവസം മുമ്പ് വിദ്യാസാഗറിനെ പോലീസ് വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും വീട്ടിലെ സിസിടിവി ദൃശ്യങ്ങളും ഹാര്‍ഡ് ഡിസ്കുകളും പോലീസ് പിടിച്ചെടുത്തെന്നും വിദ്യാസാഗറിന്റെ ഭാര്യ സുഷമ ആരോപിച്ചു. രണ്ടുദിവസമായിട്ടും വിദ്യാസാഗറിനെ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

Related posts