കോ​ട്ട​യ​ത്ത് കാ​ണാ​താ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ത​മി​ഴ്നാ​ട്ടി​ൽ! ഇ​ദ്ദേ​ഹം മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നെ​ന്ന്‌ വി​വ​രം

കോ​ട്ട​യം: കോ​ട്ട​യ​ത്തു​നി​ന്നും കാ​ണാ​താ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ത​മി​ഴ്നാ​ട്ടി​ൽ. കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സി​പി​ഒ മു​ഹ​മ്മ​ദ് ബ​ഷീ​റാണ് ത​മി​ഴ്നാ​ട്ടി​ലു​ള്ള​ത്.

ഇ​ക്കാ​ര്യം അ​ദ്ദേ​ഹം ത​ന്നെ കു​ടും​ബ​ത്തെ ഫോ​ണി​ൽ വി​ളി​ച്ച് അ​റി​യി​ക്കുകയായിരുന്നു.

ത​മി​ഴ്നാ​ട്ടി​ലെ ഏ​ർ​വാ​ടി പ​ള്ളി​യി​ൽ ഉ​ണ്ട്. ര​ണ്ട് ദി​വ​സ​ത്തി​നു​ശേ​ഷം തി​രി​ച്ചു​വ​രു​മെ​ന്ന് അ​റി​യി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ജോ​ലി സം​ബ​ന്ധ​മാ​യ സ​മ്മ​ര്‍​ദം മൂ​ലം ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​മാ​യി ഇ​ദ്ദേ​ഹം മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം.

ഒ​രു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ പു​ല​ര്‍​ച്ചെ അ​ഞ്ചി​നു ത​ന്‍റെ​യൊ​പ്പം വ​ര​ണ​മെ​ന്ന് ബ​ഷീ​ർ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നോ​ട് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

ഇ​ത​നു​സ​രി​ച്ച് ഇ​ന്ന് രാ​വി​ലെ ഫോ​ണി​ല്‍ വി​ളി​ച്ച​പ്പോ​ള്‍ ഇ​ദ്ദേ​ഹം ഫോ​ണെ​ടു​ത്തി​ല്ല. ക​ള​ക്ട്രേ​റ്റി​ന് സ​മീ​പ​മു​ള്ള ക്വാ​ട്ടേ​ഴ്‌​സി​ലെ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ ഇ​ദ്ദേ​ഹം രാ​വി​ലെ പു​റ​പ്പെ​ട്ടെ​ന്ന് ഭാ​ര്യ അ​റി​യി​ച്ചു.

ഇ​തി​നു​പി​ന്നാ​ലെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ബ​ഷീ​ര്‍ കോ​ട്ട​യം റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

ഈ​സ്റ്റ് സ്റ്റേ​ഷ​നി​ല്‍ വ​ള​രെ നാ​ളു​ക​ളാ​യു​ള്ള അ​മ്പ​തോ​ളം വാ​റ​ണ്ടു​ക​ള്‍ ന​ട​പ്പി​ലാ​ക്കാ​നു​ള്ള ചു​മ​ത​ല ബ​ഷീ​റി​നാ​യി​രു​ന്നു. ഇ​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ​തി​നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍ പ​ര​സ്യ​മാ​യി ശാ​സി​ച്ചി​രു​ന്നു.

Related posts

Leave a Comment