പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ കാ​ണാ​താ​യ സം​ഭ​വം! തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​ർ ഡാം ​സ്വ​ദേ​ശി​യോ​ടൊ​പ്പം പോ​യ​താ​യി സൈ​ബ​ർ സെ​ൽ

മു​ട്ടം: പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. കു​ട​യ​ത്തൂ​ർ നി​ർ​ഭ​യ ഷെ​ൽ​ട്ട​ർ ഹോ​മി​ൽ നി​ന്നും കാ​ണാ​താ​യ വി​ദ്യാ​ർ​ഥി തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​ർ ഡാം ​സ്വ​ദേ​ശി​യോ​ടൊ​പ്പം പോ​യ​താ​യി സൈ​ബ​ർ സെ​ൽ ക​ണ്ടെ​ത്തി.

ഇ​യാ​ൾ വി​ദ്യാ​ർ​ഥി​നി​യു​ടെ അ​ക​ന്ന ബ​ന്ധു​വാ​ണ്. പ്ല​സ് ടു ​പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​വി​ലെ വി​ദ്യാ​ർ​ഥി​നി​യെ നി​ർ​ഭ​യ കേ​ന്ദ്രം ന​ട​ത്തി​പ്പു​കാ​ർ മു​ട്ടം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ സ്കൂ​ളി​ലേ​ക്ക് ക​യ​റി​പ്പോ​യ വി​ദ്യാ​ർ​ഥി​നി​യെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. പ​രീ​ക്ഷ​യ്ക്ക് ക​യ​റാ​തെ റോ​ഡി​ൽ കാ​ത്ത് നി​ന്നി​രു​ന്ന ബ​ന്ധു​വി​നോ​ടൊ​പ്പം ബൈ​ക്കി​ൽ ക​യ​റി പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

വി​ദ്യാ​ർ​ഥി പ​രീ​ക്ഷ​യ്ക്ക് എ​ത്താ​ത്ത​തു സം​ബ​ന്ധി​ച്ച് സ്കൂ​ൾ അ​ധി​കൃ​ത​ർ നി​ർ​ഭ​യ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് നി​ർ​ഭ​യ അ​ധി​കൃ​ത​ർ മു​ട്ടം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. മു​ട്ടം എ​സ് ഐ ​ബൈ​ജു പി. ​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം നെ​യ്യാ​ർ ഡാം, ​ആ​റ്റി​ങ്ങ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ര​ണ്ടുപേ​രേ​യും ഇ​തു വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

Related posts