അഡ്ജസ്റ്റ്‌മെന്റുകള്‍ക്കൊന്നും ഞാന്‍ ഒരുക്കമായിരുന്നില്ല ! മലയാള സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാഞ്ഞതിന്റെ കാരണമായി മിത്രാ കുര്യന്‍ പറയുന്നതിങ്ങനെ…

ഒരു പിടി മികച്ച സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മിത്രാ കുര്യന്‍. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍താരം നയന്‍താരയുടെ ബന്ധു കൂടിയാണ് മിത്ര.

സിദ്ധിഖിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലയാളം ബോഡിഗാര്‍ഡില്‍ ദിലീപിനും നയന്‍താരയ്ക്കും ഒപ്പവും തമിഴില്‍ വിജയിക്കും അസിനും ഒപ്പവും മികച്ച പ്രകടനമായിരുന്നു മിത്രയുടേത്.

മലയാളത്തിനു പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഒരു കാലത്ത് സജീവമായിരുന്ന നടി വിവാഹത്തോടെ അഭിനയരംഗത്തു നിന്നും പിന്മാറുകയായിരുന്നു.

അതേ സമയം താരം നേരത്തെ പറഞ്ഞ ചില വാക്കുകളാണ് ഉപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

എന്തുകൊണ്ടാണ് മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും സിനിമ മേഖലയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ പോയത് എന്ന ചോദ്യത്തിന് മിത്രാ കുര്യന്‍ നല്‍കിയ മറുപടിയാണ് വീണ്ടും വൈറലായി മാറിയിരിക്കുന്നത്.

മിത്രാ കുര്യന്റെ വാക്കുകള്‍ ഇങ്ങനെ…

ഇതിനു മുമ്പേ തന്നെ പല താരങ്ങളും തുറന്നു പറഞ്ഞ കാര്യമാണ് സിനിമ മേഖല എന്നാല്‍ അഡ്ജസ്റ്റ്‌മെന്റുകളുടെ ലോകം കൂടി ആണെന്ന്. പലര്‍ക്കും വഴങ്ങേണ്ടി വരും പലരുടെയും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നിന്ന് കൊടുക്കേണ്ടിവരും.

അതുകൊണ്ടുതന്നെ ധാരാളം സ്ത്രീകള്‍ ചൂഷണം അനുഭവിക്കേണ്ടി വരുന്നുണ്ട്. ഈ ഒരു ഇന്‍ഡസ്ട്രിയില്‍ ചൂഷണം അനുഭവിക്കേണ്ടി വരുന്നുണ്ട്.

തന്നെ സംബന്ധിച്ചിടത്തോളം സിനിമയില്‍ തിളങ്ങി നില്‍ക്കാന്‍ കഴിയാത്തത് കാരണം ഒരു പരിധി വരെയും അത് തന്നെയാണ്. പലപ്പോഴും അഡ്ജസ്റ്റ് മെന്റുകള്‍ക്ക് തയ്യാറാകേണ്ടി വരുന്നു.

എന്നാല്‍ താന്‍ അതിന് ആഗ്രഹിച്ചിരുന്നില്ല. മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച്ച് സ്വന്തം വ്യക്തിത്വവും ശരീരവും നല്‍കാന്‍ തയാറാകാതെ വന്നതോടെ കൂടിയാണ് സിനിമ മേഖലയില്‍ വേണ്ടത്ര പ്രാധാന്യം കുറഞ്ഞു പോയത് എന്നായിരുന്നു താരത്തിന്റെ വാക്കുകള്‍.

Related posts

Leave a Comment