മി​ഠാ​യി​ത്തെ​രു​വി​ൽ  ഇനി “ശ​ങ്ക’ വേണ്ട..! ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി   സൗന്ദര്യം മാത്രമല്ല  ജനത്തിന്‍റെ ബുദ്ധിമുട്ടും മനസിലാക്കി മിഠായിത്തെരുവ് ആശങ്കയ്ക്ക്  വിരാമമിടുന്നു

കോ​ഴി​ക്കോ​ട്: മി​ഠാ​യി​ത്തെ​രു​വി​ൽ ശ​ങ്ക​തീ​ർ​ക്കാ​ൻ ഇ​നി ബു​ദ്ധി​മു​ട്ടേ​ണ്ട. പ​ത്തു​ ടോ​യ്‌ലറ്റു​ക​ളാ​ണ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത്. മൂ​ന്ന് മാ​സ​ത്തോ​ള​മാ​യി മി​ഠാ​യി തെ​രു​വി​ൽ ന​വീ​ക​ര​ണ പ​ണി​ക​ൾ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ക​ദേ​ശം പ്ര​വൃത്തി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ എ​ത്തി​ക​ഴി​ഞ്ഞു. ഇ​നി ര​ണ്ടാ​ഴ്ച​യോ​ളം നീ​ളു​ന്ന പ്ര​വൃ​ത്തി​ക​ൾ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്.

കു​റെ കാ​ല​ങ്ങ​ളാ​യി മി​ഠാ​യി തെ​രു​വി​ലെ ആ​യി​ര​ത്തോ​ളം വ​രു​ന്ന ക​ട​ക​ളി​ലെ ജോ​ലി​ക്കാ​രും അ​വി​ടേ​ക്ക് വ​രു​ന്ന ഉ​പ​യോ​ക്താ​ക്ക​ളും അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​മാ​യി​രു​ന്നു ടോ​യ്‌ലറ്റു​ക​ളു​ടെ കു​റ​വ്. പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ൾ പ്ര​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ നി​ർ​വഹി​ക്കാ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് പ​രി​ഹ​രി​ക്ക​പ്പെ​ടു​ക​യാ​ണ്. പ​ല കെ​ട്ടി​ട​ങ്ങ​ളി​ലും ടോ​യ്‌ലറ്റു​ക​ൾ ഉ​ണ്ടെ​ങ്കി​ലും ഇ​ത്ര​യും പേ​ർ​ക്കു​ള്ള സൗ​ക​ര്യ​മി​ല്ല. പ​ല​തും ഉ​പ​യോ​ഗ യോ​ഗ്യ​മ​ല്ല.

സൗ​ന്ദ​ര്യം മാ​ത്ര​മ​ല്ല സൗ​ക​ര്യ​വും കൂ​ടി​യാ​ണ് ഈ ​ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മി​ഠാ​യിത്തെ​രു​വി​ന് ല​ഭി​ക്കു​ക. കോ​യ​ൻ​കോ ബ​സാ​റി​ലും ന്യൂ ​ബ​സാ​റി​ലു​മാ​യി അ​ഞ്ച് വീ​തം ടോ​യ്‌ലറ്റുക​ളാ​ണ് ന​ഗ​ര​സ​ഭ പ​ണി​ക​ഴി​പ്പി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ പ​ണി​ക​ൾ ക​ഴി​ഞ്ഞ യാ​ഴ്ച ആ​രം​ഭി​ച്ചു.

ഇ​പ്പോ​ൾ ടോ​യ്‌ലറ്റ് നി​ർ​മ്മി​ക്കു​ന്ന സ്ഥ​ലം ആ​ളു​ക​ൾ മാ​ലി​ന്യം ത​ള്ളാ​ൻ ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഇ​നി മു​ത​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തി​നും പ​രി​ഹാ​ര​മാ​കും. ഇ​വി​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ പ​ണി​യു​ടെ ഭാ​ഗ​മാ​യി മാ​റ്റിക്ക​ഴി​ഞ്ഞു. കൂ​ടാ​തെ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ​യും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ​യും താ​വ​ള​മാ​യി​രു​ന്നു ഇ​വി​ടെ. ഇ​വ​ർ​ക്ക് ഇ​നി ഇ​വി​ടെ നി​ന്ന് മാ​റു​ക​യ​ല്ലാ​തെ നി​വ​ർ​ത്തി​യി​ല്ല. ഇ​നി മു​ത​ൽ എ​ല്ലാ അ​ർ​ഥ​ത്തി​ലും ക്ലീ​ൻ ആ​യി​രി​ക്കും മി​ഠാ​യി തെ​രു​വ്. എ​ന്ന സൂ​ച​ന​യാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന​ത്.

 

Related posts