അവരെയൊക്കെ സഖാവ് എന്ന് അഭിസംബോധന ചെയ്യാന്‍ ഞാന്‍ അറയ്ക്കും ! തനിക്ക് നേരെ നടന്ന സൈബറാക്രമണത്തെക്കുറിച്ച് എംഎല്‍എ യു.പ്രതിഭ പറയുന്നത് ഇങ്ങനെ…

മന്ത്രി കെ.കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ചെയ്ത കായംകുളം എംഎല്‍എ യു.പ്രതിഭയ്ക്ക് നേരെ കടുത്ത സൈബറാക്രമണമാണ് നടന്നത്.സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ വരെ അതിലുണ്ടായിരുന്നു. മണ്ഡലത്തിലെ ചില വികസന കാര്യത്തെ കുറിച്ച് സ്പോട്ട്സ് മാന്‍ സ്പിരിറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ എതിര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആഘോഷമാക്കിയപ്പോള്‍ ചില വ്യാജ സഖാക്കള്‍ അതിനെ കൊഴിപ്പിച്ചെന്നാണ് യു. പ്രതിഭ ഫേസ്ബുക്കില്‍ കുറിച്ചു.

തന്റെ കുടുംബജീവിതം വരെ ചില കമന്റുകളില്‍ പരാമര്‍ശിച്ചതു കണ്ടെന്നും അവരെയെല്ലാം സഖാവ് എന്ന് സംബോധന ചെയ്യാന്‍ അറയ്ക്കുമെന്നും സൈബര്‍ ആക്രമണത്തിലൂടെ വ്യക്തി പരമായി ചിലര്‍ക്കൊക്കെ തന്നോട് വിരോധമുണ്ടെന്നു മനസിലായെന്നും പ്രതിഭ പറയുന്നു. തന്റെ അക്കൗണ്ട് വരെ പൂട്ടിക്കും എന്നു പറഞ്ഞവരുമുണ്ടെന്ന് പ്രതിഭ പറയുന്നു.

യു. പ്രതിഭ എം.എല്‍.എ യുടെ ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കായംകുളം താലൂക്ക് ആശുപത്രിയുടെ പേരില്‍ നിര്‍ദ്ദോഷപരമായ ഒരു കമന്റ് ഇട്ടതിനു് എന്തൊരു ആക്രമണം ആയിരുന്നു. മണ്ഡലത്തിലെ വികസനത്തെ പാര്‍ട്ടി സംഘടനകാര്യം എന്ന രീതിയില്‍ ദുര്‍വ്യാഖ്യാനത്തോടെ നടത്തിയ gang attack ഒക്കെ മനസ്സിലാക്കാന്‍ കഴിയും. മണ്ഡലത്തിലെ വികസന കാര്യത്തെക്കുറിച്ച് sportsman spirit ല്‍ പറഞ്ഞ കാര്യങ്ങള്‍ എതിര്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ കുറച്ച് പേര്‍ ആഘോഷമാക്കിയപ്പോ കുറച്ച് വ്യാജ സഖാക്കള്‍ നന്നായി അതിനെ കൊഴുപ്പിച്ചു. അയ്യോ എന്റെ അക്കൗണ്ട് വരെ പൂട്ടിക്കും എന്ന് പറഞ്ഞവരുണ്ട്. (പേടിച്ച് പനിയായി കിടപ്പിലാരുന്നു) വ്യക്തിപരമായി ചിലര്‍ക്കൊക്കെ ചില്ലറ വിരോധമൊക്കെ ഉണ്ട് എന്ന് ചില കമന്റിലൂടെ മനസ്സിലായി. എന്റെ കുടുംബ ജീവിതം വരെ ചില കമന്റില്‍ പരാമര്‍ശിച്ചത് കണ്ടു. അവരെയൊക്കെ സഖാവ് എന്ന് സംബോധന ചെയ്യാന്‍ ഞാന്‍ അറയ്ക്കും. സഖാവ് എന്ന വാക്കിന് അവര്‍ അര്‍ഹരും അല്ല. സൈബര്‍ ഗുണ്ടായിസം എന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയേണ്ടത്… കൂടുതല്‍ പറയുന്നില്ല. ഇവിടെ നിര്‍ത്തുന്നു.

Related posts