മാ​തൃ​ഭാ​ഷ മ​റ​ക്കു​ന്ന​ത് തെ​റ്റ്; വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ഒ​ട്ടേ​റെ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ എൽഡിഎഫ് സ​ർ​ക്കാ​രി​ന് കഴിഞ്ഞെന്ന് മ​ന്ത്രി എം.​എം. മ​ണി

MM-MANIവെ​ളി​യ​ന്നൂ​ർ: മാ​തൃ​ഭാ​ഷ മ​റ​ക്കു​ന്ന​ത് തെ​റ്റാ​ണെ​ന്ന് മ​ന്ത്രി എം.​എം മ​ണി​പ​റ​ഞ്ഞു.   വെ​ളി​യ​ന്നൂ​ർ ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ക്കാ​ലം ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി . പൊ​തു വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ഉ​ന്ന​ത സാ​ങ്കേ​തി​ക വി​ദ്യ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ദേ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​മെ​ന്നും  സ്കൂ​ൾ തു​റ​ക്കും മു​ന്പേ പാ​ഠ​പു​സ്ത​ക വി​ത​ര​ണ​മ​ട​ക്കം  വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ഒ​ട്ടേ​റെ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ല​സ് ടൂ, ​എ​സ്.​എ​സ്.​എ​ൽ.​സി. പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഖ​റി​യാ​സ് കു​തി​ര​വേ​ലി പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ​ണി ശ​ശി, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജേ​ഷ് ശ​ശി , ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​നി​താ രാ​ജു,  ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വ​ത്സാ രാ​ജ​ൻ, സം​സ്ഥാ​ന പെ​ൻ​ഷ​ൻ ബോ​ർ​ഡ് അം​ഗം ലാ​ലി​ച്ച​ൻ ജോ​ർ​ജ്, ശോ​ഭാ നാ​രാ​യ​ണ​ൻ, രാ​ജു ജോ​ണ്‍ ചി​റ്റേ​ത്ത്,  സി​ൽ​വി പ​ങ്ക​ജാ​ക്ഷ​ൻ,  റീ​ന ബാ​ബു, എ​ൻ.​പി. സ​ജി​മോ​ൻ, ബി​ന്ദു രാ​ഘ​വ​ൻ, കോ​മ​ളം,   സ​ണ്ണി പു​തി​യി​ടം, ജി​ൻ​സ​ണ്‍ ജേ​ക്ക​ബ്, കെ.​ജി രാ​ജ​ൻ, പി.​ജെ വ​ർ​ഗീ​സ്, സി.​കെ രാ​ജേ​ഷ്, എ​സ്. ശി​വ​ദാ​സ​പി​ള്ള, ജോ​മോ​ൻ കു​ന്നേ​ൽ, സ​ണ്ണി മൈ​ക്കി​ൾ, പി.​കെ രാ​ജീ​വ്, കെ. ​പി സാ​നു , അ​നു രാ​ജു, എം.​വി. മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വൃ​ക്ഷ​ത്തെ ന​ട്ട് യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡി​ന്‍റെ പ​രി​സ്ഥി​തി​ദി​നാ​ച​ര​ണ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

Related posts