ശു​ദ്ധ അ​സം​ബ​ന്ധം; പാ​ലാ പോരിൽ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്തെ​ന്ന ആ​രോ​പ​ണം തളളി മ​ന്ത്രി മ​ണി

കോ​ട്ട​യം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഇ​ട​തു​പ​ക്ഷം ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത​ല​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ പാ​ടെ ത​ള്ളി മ​ന്ത്രി എം.​എം.​മ​ണി.

ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ‌ ശു​ദ്ധ അ​സം​ബ​ന്ധ​മാ​ണെ​ന്ന് മ​ണി പ​റ​ഞ്ഞു. ആ​രോ​പ​ണ​ങ്ങ​ൾ‌ ഉ​ന്ന​യി​ക്കു​മ്പോ​ൾ അ​ത് വ്യ​ക്ത​ത​യോ​ടെ ഉ​ന്ന​യി​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ മ​ണി എ​ന്ത് സ​ർ​ക്കാ​ർ സം​വി​ധാ​ന​മാ​ണ് ഇ​ട​തു​പ​ക്ഷം ദു​രു​പ​യോ​ഗം ചെ​യ്ത​തെ​ന്ന് വ്യ​ക്ത​മാ​ക്കാ​ൻ ചെ​ന്നി​ത്ത​ല ത​യാ​റാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വേ​യാ​ണ് പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​ചാ​ര​ണ​ത്തി​ന് ഇ​ട​തു​പ​ക്ഷം സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ച​ത്. മ​ന്ത്രി​മാ​ർ പാ​ലാ​യി​ൽ ക്യാ​മ്പ് ചെ​യ്ത് അ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts