ഫീസ് പണമായി വേണ്ട പകരം അരി മതി! അറിവിന് പകരം അരി വാങ്ങുന്ന രാജ്യം; തായ് യൂണിവേഴ്‌സിറ്റി വ്യത്യസ്തമാകുന്നതിങ്ങനെ

ykklyuആവശ്യത്തിലധികമുള്ള ധാന്യ വസ്തുക്കള്‍ രാജ്യത്തിന്റെ വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായി എങ്ങനെ ഉപയോഗിക്കാം എന്നത് കണ്ടെത്തിക്കൊണ്ടാണ് തായ്‌ലന്‍ഡ് സര്‍ക്കാര്‍ ലോകത്തെ വിസ്മയിപ്പിച്ചിരിക്കുന്നത്. ബാങ്കോക്കിലുള്ള റാംഗ്‌സിറ്റ് യൂണിവേഴ്‌സിറ്റിയാണ് മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടുതല്‍ മൂല്യത്തോടെ ധാന്യങ്ങള്‍ ഏറ്റെടുക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ഫീസിന് പകരമായാണ് ധാന്യങ്ങള്‍ വാങ്ങുന്നത്. ആദ്യഘട്ടത്തില്‍ 19 വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാക്കിയിരിക്കുന്നത്.

ഇത്തവണ വിളവ് കൂടുതലായതിനാല്‍ വിലകുത്തനെ ഇടിഞ്ഞു. കയറ്റുമതിയിലും ലാഭം ഉണ്ടാകാത്ത അവസ്ഥയും ഉണ്ടായി. ഇക്കാരണത്താല്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാന്‍ പാടുപെടുകയാണ് കര്‍ഷകര്‍. ആവശ്യക്കാര്‍ കുറവായതിനാല്‍ ഫേസ്ബുക്കിലൂടെയും വഴിയോരക്കച്ചവടം നടത്തിയും ധാന്യങ്ങള്‍ വിറ്റഴിയ്ക്കാന്‍ ശ്രമിക്കുകയാണ് കര്‍ഷകര്‍. അരി കയറ്റുമതിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് തായ്‌ലന്‍ഡ്. രാജ്യത്തെ നാലിലൊന്ന് ആളുകളും അരി കര്‍ഷകരാണ്.

ഓരോ വര്‍ഷം കഴിയുന്തോറും ഇവിടുത്തെ ഉത്പ്പാദനത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഏതായാലും റാംഗ്‌സിറ്റ് യൂണിവേഴ്‌സിറ്റിയുടെ ഈ പദ്ധതി സാധാരണ ജനങ്ങള്‍ക്ക് ഉപകാരപ്രദമായിരിക്കുകയാണ്. ഒരു വെടിയ്ക്ക് രണ്ട് പക്ഷി എന്ന നിലയിലാണ് ഇപ്പോള്‍ ഇവിടെ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. അതായത് കര്‍ഷകര്‍ക്ക് അവരുടെ വിളവ് ചെലവാക്കുകയും ചെയ്യാം, അതുവഴിയായി മക്കളുടെ കോളജ് ഫീസും മറ്റും കൃത്യമായി അടയ്ക്കുകയും ചെയ്യാം.

Related posts