മൊ​ബൈ​ൽ ട​വ​റി​നു മു​ക​ളി​ൽ യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി; ഫയര്‍ഫോഴ്‌സ് ഓഫീസര്‍ യുവാവിന് ഭക്ഷണവും വാങ്ങിനല്‍കി തിരിച്ചയച്ചു

ക​ട്ട​പ്പ​ന: ഇ​ടു​ക്കി​ക്ക​വ​ല​യി​ൽ മൊ​ബൈ​ൽ ട​വ​റി​നു മു​ക​ളി​ൽ ക​യ​റി​യ യു​വാ​വ് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു. കു​ട്ട​ന്പു​ഴ മാ​മ​ല​ക്ക​ണ്ടം ഇ​ളം​പ്ലാ​ശേ​രി​ക്കു​ടി അ​രു​ണ്‍ പ്ര​കാ​ശാ​ണ് മൊ​ബൈ​ൽ ട​വ​റി​നു മു​ക​ളി​ൽ ക​യ​റി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​ണ് ഇ​യാ​ൾ ട​വ​റി​ൽ ക​യ​റി​യ​ത്. ട​വ​റി​നു മു​ക​ളി​ൽ അ​രു​ണ്‍ ഇ​രി​ക്കു​ന്ന​തു​ക​ണ്ട് സ​മീ​പ​വാ​സി​ക​ൾ ക​ട്ട​പ്പ​ന പോ​ലീ​സി​നേ​യും ഫ​യ​ർ​ഫോ​ഴ്സി​നേ​യും വി​വ​ര​മ​റി​യി​ച്ചു.

ഫ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൽ​ദോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​യാ​ളെ അ​നു​ന​യി​പ്പി​ച്ച് താ​ഴെ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​രു​ണി​നെ ഹോ​ട്ട​ലി​ൽ എ​ത്തി​ച്ച് ഭ​ക്ഷ​ണ​വും വാ​ങ്ങി​ന​ൽ​കി​യാ​ണ് തി​രി​ച്ച​യ​ച്ച​ത്.

കു​ട്ട​ന്പു​ഴ​യി​ൽ​നി​ന്നും ജോ​ലി അ​ന്വേ​ഷി​ച്ചെ​ത്തി​യ​താ​ണെ​ന്നും തി​രി​ച്ച് വീ​ട്ടി​ൽ​പോ​കാ​ൻ വ​ണ്ടി​ക്കൂ​ലി ഇ​ല്ലാ​ത്ത​തി​ന്‍റെ വി​ഷ​മ​ത്തി​ൽ ട​വ​റി​ൽ ക​യ​റി​യ​താ​ണെ​ന്നു​മാ​ണ് അ​രു​ണ്‍ പ​റ​യു​ന്ന​ത്.

ഇ​യാ​ൾ​ക്ക് മാ​ന​സി​ക വി​ഭ്രാ​ന്തി മൂ​ല​മാ​ണ് ട​വ​റി​ൽ ക​യ​റി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Related posts

Leave a Comment