വെ​ള്ളൂ​രി​ല്‍ ഷ​ട്ട​ര്‍ ത​ക​ര്‍​ത്ത് ക​ട​യി​ല്‍ മോ​ഷ​ണം ; സി​സി​ടി​വി​യു​ടെ ഡി​വി​ആ​ര്‍ മോ​ഷ്ടാ​ക്ക​ള്‍ കൊ​ണ്ടു​പോ​യി

പ​യ്യ​ന്നൂ​ര്‍:​വെ​ള്ളൂ​രി​ല്‍ ഷ​ട്ട​ര്‍ ത​ക​ര്‍​ത്ത് ക​ട​യി​ല്‍ മോ​ഷ​ണം. വെ​ള്ളൂ​ര്‍ സ്‌​കൂ​ള്‍ ജം​ഗ്ഷ​നി​ലെ ശ്രീ ​കു​ണ്ട​ത്തി​ല്‍ കൊ​യ്യ​ന്‍ ത​റ​വാ​ട് ഷോ​പ്പിം​ഗ് കോ​പ്ല​ക്‌​സി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കു​ണ്ട​ത്തി​ല്‍ രാ​മ​കൃ​ഷ്ണ​ന്‍റെ ദി ​ബ്രോ​വൈ​ന്‍ ക്ല​ബ് ബേ​ക്ക​റി ആ​ൻ​ഡ് കൂ​ള്‍​ബാ​റി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ഇ​ന്നു രാ​വി​ലെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​രം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. മു​ന്‍​ഭാ​ഗ​ത്തെ ഷ​ട്ട​ര്‍ പൂ​ട്ടു​ക​ള്‍ തു​റ​ക്കാ​തെ​ത​ന്നെ മ​ധ്യ​ഭാ​ഗം ഉ​യ​ര്‍​ത്തി​യ നി​ല​യി​ലാ​ണ്.​വാ​ഹ​ന​ത്തി​ല്‍ കെ​ട്ടി​വ​ലി​ച്ചാ​ണ് ഇ​ങ്ങ​നെ ഉ​യ​ര്‍​ത്തി​യ​തെ​ന്നാ​ണ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.​മേ​ശ​വ​ലി​പ്പി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന അ​യി​രം രൂ​പ​യാ​ണ് മോ​ഷ്ടാ​ക്ക​ള്‍ കൊ​ണ്ടു​പോ​യ​ത്.​ര​ണ്ട് പ​ത്ത് രൂ​പ​യു​ടെ നാ​ണ​യ​ങ്ങ​ള്‍ പു​റ​ത്ത് കി​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.​

ക​ട​യു​ടെ മു​ക​ളി​ലും താ​ഴെ​യു​മാ​യി ര​ണ്ട് നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​തി​ലെ ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് വെ​ക്കു​ന്ന ഡി​വി​ആ​ര്‍ മോ​ഷ്ടാ​ക്ക​ള്‍ കൊ​ണ്ടു​പോ​യി.​വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.രാ​മ​കൃ​ഷ്ണ​ന്‍റെ വെ​ള്ളൂ​ര്‍ ദേ​ശീ​യ​പാ​ത​യ്ക്ക​രി​കി​ല്‍ മു​മ്പ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍ ര​ണ്ടു​പ്രാ​വ​ശ്യം മോ​ഷ​ണം ന​ട​ന്നി​രു​ന്നു.​

ദേ​ശീ​യ​പാ​ത​യു​ടെ സ്ഥ​ല​മെ​ടു​പ്പി​ല്‍ ഈ ​കെ​ട്ടി​ടം ന​ഷ്ട​മാ​യ​തോ​ടെ​യാ​ണ് ഇ​ദ്ദേ​ഹം ത​റ​വാ​ട്ടു​വ​ക കെ​ട്ടി​ട​ത്തി​ല്‍ വാ​ട​ക വ്യ​വ​സ്ഥ​യി​ല്‍ പു​തി​യ സ്ഥാ​പ​നം ആ​രം​ഭി​ച്ച​ത്.​ഈ മാ​സം നാ​ലി​ന് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച സ്ഥാ​പ​ന​ത്തി​ലാ​ണ് വീ​ണ്ടും വി​ദ​ഗ്ദ​മാ​യ മോ​ഷ​ണം ന​ട​ന്ന​ത്.

Related posts