കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങി​യ വ്യ​ക്തി​! മെ​ട്രോ​മാ​നെ പ്ര​കീ​ർ​ത്തി​ച്ച് പ്ര​ധാ​ന​മ​ന്ത്രി പറഞ്ഞതിങ്ങനെ…

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ടെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി മെ​ട്രോ​മാ​ൻ ഇ.​ശ്രീ​ധ​ര​നെ പ്ര​ശം​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങി​യ വ്യ​ക്തി​യാ​ണ് ഇ. ​ശ്രീ​ധ​ര​നെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ട്ട​മൈ​താ​ന​ത്ത് ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തെ പു​രോ​ഗ​തി​യി​ലേ​ക്ക് ന​യി​ക്കാ​ൻ ക​ഴി​യു​ന്ന ആ​ശ​യ​മാ​ണ് ബി​ജെ​പി​യു​ടേ​ത്. അ​തു​കൊ​ണ്ടാ​ണ് വി​വി​ധ തു​റ​ക​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ​ർ ബി​ജെ​പി​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.

മെ​ട്രോ​മാ​ൻ ഇ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ്. ജീ​വി​ത​ത്തി​ൽ എ​ല്ലാം നേ​ടി​യ മ​നു​ഷ്യ​ൻ, ഭാ​ര​ത​ത്തി​ന് നി​ര​വ​ധി സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ്യ​ക്തി.

അ​ദ്ദേ​ഹം കേ​ര​ള​ത്തി​ന്‍റെ പു​രോ​ഗ​തി​ക്ക് വേ​ണ്ടി സ്വ​യം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

അ​ധി​കാ​ര​മാ​ണ് വേ​ണ്ട​തെ​ങ്കി​ൽ ശ്രീ​ധ​ര​ന് അ​ത് 20 വ​ർ​ഷം മു​ൻ​പ് ആ​കാ​മാ​യി​രു​ന്നു.

രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്പോ​ൾ നി​ര​വ​ധി പ്ര​തി​ബ​ന്ധ​ങ്ങ​ൾ ഉ​ണ്ടാ​വു​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് അ​റി​യാ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment