നാലു വര്‍ഷം പ്രധാനമന്ത്രിയായിട്ടും സ്വന്തമായി വാഹനം പോലുമില്ലാതെ നരേന്ദ്ര മോദി, ബാങ്ക് അക്കൗണ്ടിലുള്ളത് നാമമാത്രമായ തുക, ആകെയുള്ളത് നാലു സ്വര്‍ണാഭരണങ്ങള്‍ മാത്രം, മോദിയുടെ സ്വത്തുവിവരങ്ങള്‍ ഇങ്ങനെ

മന്ത്രിസഭയിലെ കോടീശ്വരന്‍മാരുമായി തട്ടിച്ചു നോക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാവപ്പെട്ടവരുടെ രേഖയ്ക്കു കീഴിലാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തിയ സ്വത്ത് വിവരക്കണക്കുകള്‍ അനുസരിച്ചു മോദിക്കു സ്വന്തമായി വാഹനങ്ങളില്ല. ഡല്‍ഹിയില്‍ ഒരു ബാങ്ക് അക്കൗണ്ട് പോലുമില്ല. ബാങ്കില്‍ നിക്ഷേപം ഉള്ളത് ഗുജറാത്തില്‍ മാത്രമാണ്. വായ്പകളൊന്നും സ്വന്തം പേരില്‍ എടുത്തിട്ടില്ല.

കൈയ്യില്‍ കാശായി ഉള്ളത് വെറും 48,944 രൂപ. ആകെ ആസ്തി 2. 28 കോടി രൂപ. ഗുജറാത്തിലെ ഗാന്ധിനഗര്‍ എസ്ബിഐ ശാഖയില്‍ 11,29,690 രൂപയും മറ്റൊരു ശാഖയില്‍ 1,07,96,288 രൂപയുടെയും നിക്ഷേപമുണ്ട്. എല്‍ ആന്‍ഡ്ടി ഇന്‍ഫ്രാ സ്ട്രക്ചര്‍ ബോണ്ടില്‍ 20,000 രൂപയും ദേശീയ സന്പാദ്യ പദ്ധതിയില്‍ 5,18,235 രൂപയും നിക്ഷേപമുണ്ട്. 1,59,281 രൂപയുടെ ഇന്‍ഷ്വറന്‍സും ഉണ്ട്.

ബ്രാന്‍ഡഡ് കുര്‍ത്തകള്‍ മാത്രം ധരിക്കുന്ന മോദിക്ക് നാലു സ്വര്‍ണാഭരണങ്ങള്‍ മാത്രമാണുള്ളത്. 1,38,060 രൂപ വില വരുന്ന നാലു മോതിരങ്ങളാണിവ. ഗാന്ധിനഗറില്‍ 2002ല്‍ വാങ്ങിയ കെട്ടിടത്തില്‍ 1,30,488 രൂപയുടെ പങ്കാളിത്ത ഓഹരിയുമുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ 2,47,208 രൂപ ഉപയോഗിച്ചു സ്ഥലങ്ങള്‍ വാങ്ങിയിട്ടുണ്ട്. ഇതിന്റെ മൂല്യം ഇപ്പോള്‍ ഒരു കോടി രൂപ വരും.

Related posts