ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റാലിയെ അഭിസംബോദന ചെയ്യുന്നതിനിടെ സ്‌റ്റേജില്‍ തീപിടുത്തം! വന്‍ ദുരന്തം ഒഴിവായത് സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടല്‍ മൂലം

ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്നതിനിടെ വേദിക്ക് തീപിടിച്ചു. റാലിയെ അഭിസംബോദന ചെയ്ത് മോദി സംസാരിക്കവെയാണ് സ്റ്റേജിന് താഴെ തീ പിടിച്ചത്. സുരക്ഷാ സേനയുടെ കൃത്യമായ ഇടപെടല്‍ കൊണ്ട് മാത്രമാണ് വലിയ അപകടെ ഒഴിവായത്.

വേദിയിലുണ്ടായിരുന്ന എസിയിലേക്ക് വൈദ്യുതി എത്തിച്ച വയര്‍ ചൂടുപിടിച്ച് കത്തിയതാണ് തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. വേദിയില്‍ വൈദ്യുതി ഉപകരണങ്ങള്‍ സജ്ജമാക്കാന്‍ കരാറെടുത്ത വ്യക്തിയെയും രണ്ടു തൊഴിലാളികളെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

തീപിടിച്ച ഉടന്‍ തന്നെ സുരക്ഷാസേനയുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ അപ്പോള്‍ തന്നെ തീകെടുത്തുകയായിരുന്നു, പ്രധാനമന്ത്രി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു തീപിടുത്തം. എന്നാല്‍ പ്രസംഗം പോലും തടസപ്പെടാത്ത തരത്തില്‍ സുരക്ഷാസേന ജാഗ്രത പുലര്‍ത്തി. ആരും അറിയാതെ തന്നെ സേന തീ അണയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് മോദി സംസാരിച്ച് തീര്‍ന്നശേഷം കരാറുകാരെയും തൊഴിലാളികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related posts