പ്രധാനമന്ത്രി ഏപ്രിൽ രണ്ടിന് പ്രമാടത്ത്; ഒ​രു ല​ക്ഷം പേ​ര്‍ പ​ങ്കെ​ടു​ക്കും; ഒ​മ്പ​ത് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വേ​ദി​യി​ല്‍ 


കോ​ന്നി: എ​ന്‍​ഡി​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ര്‍​ഥം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ത്തു​കൊ​ണ്ട് ഏ​പ്രി​ല്‍ ര​ണ്ടി​ന് കോ​ന്നി പ്ര​മാ​ട​ത്തു ന​ട​ക്കു​ന്ന വി​ജ​യ് റാ​ലി​യി​ല്‍ ഒ​രു ല​ക്ഷം പേ​ര്‍ പ​ങ്കെ​ടു​ക്കും. ഒ​മ്പ​ത് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വേ​ദി​യി​ല്‍ അ​ണി​നി​ര​ക്കും.

കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം സ്ഥാ​നാ​ര്‍​ഥി കെ. ​സു​രേ​ന്ദ്ര​നു പു​റ​മെ ജി​ല്ല​യി​ലെ മ​റ്റു നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ളും ചെ​ങ്ങ​ന്നൂ​ര്‍, മാ​വേ​ലി​ക്ക​ര, പ​ത്ത​നാ​പു​രം, കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ല​ങ്ങ​ളി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ളും വി​ജ​യ് റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​ര​ഘു​നാ​ഥ് അ​റി​യി​ച്ചു.

ര​ണ്ടി​നു രാ​വി​ലെ 11.30 ന​കം പ്ര​മാ​ടം ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം മൈ​താ​നി​യി​ല്‍ യോ​ഗ​ത്ത​നെ​ത്തു​ന്ന​വ​ര്‍ പ്ര​വേ​ശി​ക്ക​ണം. 11 മു​ത​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. മ​ത സാ​മു​ദാ​യി​ക നേ​താ​ക്ക​ള്‍ പ്ര​ത്യേ​കം ക്ഷ​ണി​താ​ക്ക​ളാ​യെ​ത്തും. 11.45ന് ​പ്ര​ധാ​ന​മ​ന്ത്രി എ​ത്തും.

ജി​ല്ല​യി​ലെ എ​ല്ലാ ബൂ​ത്തു​ക​ളി​ല്‍ നി​ന്നും പ്ര​വ​ര്‍​ത്ത​ക​രെ​ത്തും. ആ​തി​ഥ്യ​മ​രു​ളു​ന്ന കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് മാ​ത്രം 30,000 പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Related posts

Leave a Comment