ആ നിലവിളി കേട്ടില്ലെന്ന് വയ്ക്കാൻ നാട്ടുകാർക്കായില്ല; മദ്യപാനിയായ മകന്‍റെ ക്രൂര പീഡനത്തിൽ നിന്നും അമ്മയ്ക്ക് മോചനം; ഉപദ്രവം സഹിക്കാതെ ഭാര്യനേരത്തെ  ഇട്ടേച്ച് പോയെന്ന് നാട്ടുകാർ

അ​ടൂ​ര്‍: രോ​ഗാ​തു​ര​യാ​യ മാ​താ​വി​നെ മ​ദ്യ​ല​ഹ​രി​യി​ല്‍ മ​ക​ന്‍ ഉ​പ​ദ്ര​വി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യി​ല്‍ പോ​ലീ​സ് ഇ​ട​പെ​ട്ട് ന​ട​പ​ടി​യെ​ടു​ത്തു.

പ​റ​ക്കോ​ട് ,അ​റു​കാ​ലി​ക്ക​ല്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം മാ​ളി​ക കീ​ഴി​ല്‍ വ​ട​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ പ​രേ​ത​നാ​യ മോ​ഹ​ന​ന്റെ ഭാ​ര്യ വ​സ​ന്ത​കു​മാ​രി (53) യാ​ണ് മ​ക​ന്‍റെ ക്രൂ​ര​മ​ര്‍​ദ​നം ഏ​ല്‍​ക്കേ​ണ്ടി​വ​ന്ന​ത്.

അ​ടൂ​ര്‍ പോ​ലീ​സ് ഇ​ട​പെ​ട്ട് വ​സ​ന്ത​കു​മാ​രി​യെ അ​ടൂ​ര്‍ മ​ഹാ​ത്മ ജ​ന​സേ​വ​ന കേ​ന്ദ്രം അ​ഗ​തി​മ​ന്ദി​ര​ത്തി​ലേ​ക്കു മാ​റ്റി.വ​സ​ന്ത​കു​മാ​രി​യു​ടെ ഭ​ര്‍​ത്താ​വ് പ​ത്ത് വ​ര്‍​ഷം മു​മ്പ് മ​രി​ച്ചു.

ര​ണ്ട് മ​ക്ക​ളാ​ണി​വ​ര്‍​ക്കു​ള്ള​ത്. ഇ​രു​വ​രും വി​വാ​ഹി​ത​രു​മാ​ണ് . ഒ​രാ​ള്‍ കു​ടും​ബ​സ​മേ​തം പ​ന്ത​ള​ത്താ​ണ് താ​മ​സം.കൂ​ടെ​യു​ള്ള മ​ക​ന്‍ സ​ജി​ന്റെ മ​ദ്യ​പാ​ന​സ്വ​ഭാ​വം നി​മി​ത്തം ഭാ​ര്യ ഉ​പേ​ക്ഷി​ച്ചു പോ​യി.

രോ​ഗി​യാ​യ വ​സ​ന്ത​കു​മാ​രി​ക്ക് മ​ക​ന്‍ ചി​കി​ത്സ​യോ സം​ര​ക്ഷ​ണ​മോ ന​ല്‍​കാ​റി​ല്ലെ​ന്ന് പ​റ​യു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം മ​ദ്യ​ല​ഹ​രി​യി​ലാ​യ മ​ക​ന്‍റെ ഉ​പ​ദ്ര​വം സ​ഹി​ക്ക​വ​യ്യാ​തെ വ​സ​ന്ത​കു​മാ​രി നി​ല​വി​ളി​ക്കു​ന്ന​തു കേ​ട്ട​വ​ര്‍ പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സെ​ത്തി​യ​പ്പോ​ള്‍ അ​ക്ര​മാ​സ​ക്ത​നാ​യ സ​ജി​ന്‍ ഭീ​ഷ​ണി മു​ഴ​ക്കി. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​യ​പ​ര​മാ​യ ഇ​ട​പെ​ട​ലി​ല്‍ ഇ​യാ​ളെ ശാ​ന്ത​മാ​ക്കി​യാ​ണ് വ​സ​ന്ത​കു​മാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

മാ​താ​വി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ക​നെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ്.

Related posts

Leave a Comment