ഓ​ക്സി​ജ​ൻ, വാ​ക്സി​ൻ ക്ഷാ​മം രൂ​ക്ഷ​മാ​യി ! ചൈ​ന​യി​ൽ​നി​ന്നു​ള്ള സ​ഹാ​യം സ്വീ​ക​രി​ക്കു​ന്ന​തി​ൽ ഇ​ന്ത്യ ന​യം മാ​റ്റി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഓ​ക്സി​ജ​ൻ, വാ​ക്സി​ൻ ക്ഷാ​മം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ ചൈ​ന​യി​ൽ​നി​ന്നു​ള്ള സ​ഹാ​യം സ്വീ​ക​രി​ക്കു​ന്ന​തി​ൽ ഇ​ന്ത്യ ന​യം മാ​റ്റി.

ചൈ​ന വാ​ഗ്ദാ​നം ചെ​യ്ത ഓ​ക്സി​ജ​ൻ കോ​ണ്‍​സെ​ൻ​ട്രേ​റ്റ​റു​ക​ളും മ​രു​ന്നു​ക​ളും സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​ന​മാ​യി.

ചൈ​ന​യു​ടെ സ​ഹാ​യം വേ​ണ്ടെ​ന്ന പൊ​തു​ന​യം ത​ത്കാ​ലം മാ​റ്റി​വ​യ്ക്കു​ക​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ. അ​തി​ർ​ത്തി​യി​ലെ ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടാ​തെ തു​ട​രു​ന്പോ​ഴാ​ണ് ഇ​ത്.

ചൈ​ന നേ​ര​ത്തേ​ത​ന്നെ ഇ​ന്ത്യ​ക്ക് സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ ഇ​ന്ത്യ ത​യാ​റാ​യി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ​ദി​വ​സം ചൈ​നീ​സ് അം​ബാ​സ​ഡ​ർ ന​ൽ​കി​യ സൂ​ച​ന അ​നു​സ​രി​ച്ച് 25,000 ഓ​ക്സി​ജ​ൻ കോ​ണ്‍​സെ​ട്രേ​റ്റ​റു​ക​ൾ ചൈ​ന ഇ​ന്ത്യ​യ്ക്കു ന​ൽ​കും.

പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ളി​ൽ ഇ​ത് ഇ​ന്ത്യ​യി​ൽ എ​ത്തി​ക്കും. ചൈ​ന ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

കോ​വി​ഡ് പി​ടി​വി​ട്ട് കു​തി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മം നേ​രി​ട്ട​പ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ട് വി​ദേ​ശ രാ​ഷ്ട്ര​ത്ത​ല​വന്മാ​രു​മാ​യി സം​സാ​രി​ച്ചി​രു​ന്നു.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റു​മാ​യും റ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തി.

റ​ഷ്യ​ൻ സ​ഹാ​യ​വും ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തു​ക​യാ​ണ്. ഓ​ക്സി​ജ​ൻ കോ​ണ്‍​സെ​ട്രേ​റ്റ​റു​ക​ളും വെ​ന്‍റി​ലേ​റ്റ​റു​ക​ളും ര​ണ്ടു​ല​ക്ഷം പാ​ക്ക​റ്റ് മ​രു​ന്നു​ക​ളും അ​ട​ങ്ങു​ന്ന​താ​ണ് റ​ഷ്യ​യു​ടെ സ​ഹാ​യം.

മ​റ്റു രാ​ജ്യ​ങ്ങ​ളും ഇ​ന്ത്യ​യ്ക്ക് സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്.

 

Related posts

Leave a Comment