ജി 20 ​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ മോ​ദി ഇ​റ്റ​ലി​യി​ൽ! മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച നാളെ; തിങ്കളാഴ്ച സ്കോട്ട് ലൻഡിൽ

ന്യൂ​ഡ​ല്‍​ഹി: ജി 20 ​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​റ്റ​ലി​യി​ൽ എ​ത്തി.

ഒ​ക്ടോ​ബ​ര്‍ 30,31 തീ​യ​തി​ക​ളി​ല്‍ റോ​മി​ലാ​ണ് ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം, കോ​വി​ഡ് മ​ഹാ​മാ​രി, പ​ക​ര്‍​ച്ച​വ്യാ​ധി​ക്ക് ശേ​ഷം സാ​മ്പ​ത്തി​ക രം​ഗ​ത്തെ വീ​ണ്ടെ​ടു​ക്ക​ല്‍ തു​ട​ങ്ങി​യ​വ ഉ​ച്ച​കോ​ടി​യി​ല്‍ ച​ര്‍​ച്ച​യാ​കും.

ഇ​റ്റാ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​രി​യോ ഡ്രോ​ഗി​യു​ടെ പ്ര​ത്യേ​ക ക്ഷ​ണ​പ്ര​കാ​ര​മാ​ണ് ന​രേ​ന്ദ്ര​മോ​ദി ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഡ്രോ​ഗി​യു​മാ​യി മോ​ദി പ്ര​ത്യേ​ക ച​ര്‍​ച്ച​യും ന​ട​ത്തും.

നാളെ വത്തിക്കാനിൽ

പ്ര​ധാ​ന​മ​ന്ത്രി വ​ത്തി​ക്കാ​നി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ഇ​രു​വ​രും നേ​രി​ട്ടു ച​ർ​ച്ച ന​ട​ത്തു​മെ​ന്നും കേ​ന്ദ്ര വി ​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഹ​ർ​ഷ് വ​ർ​ധ​ൻ ശ്രിം​ഖ്‌​ല അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ വ​ത്തി​ക്കാ​ൻ സ​മ​യം 8.30ന് (​ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് 12.00) ആ​ണ് കൂ​ടി​ക്കാ​ഴ്ച.

വ​ത്തി​ക്കാ​ൻ-​ഇ​ന്ത്യ ബ​ന്ധ​ത്തി​ൽ പു​തു​ച​രി​ത്രം കു​റി​ക്കു​ന്ന​താ​കും മാ​ർ​പാ​പ്പ​യു​മാ​യു​ള്ള മോ​ദി​യു​ടെ കൂ​ടി​ക്കാ​ഴ്ച.

തിങ്കളാഴ്ച സ്കോട്ട് ലൻഡിൽ

ജി20 ​ഉ​ച്ച​കോ​ടി​ക്കു​ശേ​ഷം തി​ങ്ക​ളാ​ഴ്ച സ്കോ​ട്‌​ല​ൻ​ഡി​ലെ ഗ്ലാ​സ്ഗോ​യി​ൽ ന​ട​ക്കു​ന്ന ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം നേ​രി​ടാ​നു​ള്ള യു​എ​ൻ കോ​പ്-26 ഉ​ച്ച​കോ​ടി​യി​ലും മോ​ദി പ​ങ്കെ​ടു​ക്കും.

Related posts

Leave a Comment