അഗതികൾക്ക് സാന്ത്വനമായി മധുരിമയുടെ സംഗീത അരങ്ങേറ്റം


നൗ​ഷാ​ദ് മാ​ങ്കാം​കു​ഴി
കാ​യം​കു​ളം: അ​ഗ​തി മ​ന്ദി​ര​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് സാ​ന്ത്വ​നം പ​ക​ർ​ന്നു​ള്ള വി​ദ്യാ​ർ​ഥിനി​യു​ടെ സം​ഗീ​ത അ​ര​ങ്ങേ​റ്റം വേ​റി​ട്ട​താ​യി.​കാ​യം​കു​ളം ഹോ​ളി മേ​രി സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥിനി മ​ധു​രി​മ മ​നോ​ജി​ന്‍റെ സം​ഗീ​ത അ​ര​ങ്ങേ​റ്റ​മാ​ണ് ശ്ര​ദ്ധേ​യ​മാ​യ​ത്.​

സാ​ധാ​ര​ണ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും സം​ഗീ​ത സ​ദ​സു​ക​ളി​ലും അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​തി​ൽ നി​ന്നും വ​ള​രെ വ്യ​ത്യ​സ്ത​മാ​യി പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ലെ ആ​യി​ര​ത്തോ​ളം അ​ഗ​തി​ക​ൾ​ക്ക് സാ​ന്ത്വ​ന​മാ​യി സം​ഗീ​ത മ​ധു​രം പ​ക​ർ​ന്നു ന​ൽ​കി​യാ​ണ് മ​ധു​രി​മ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

​സ്കൂ​ളി​ലെ പ​ഠ​ന​ത്തോ​ടൊ​പ്പം ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി മ​ധു​രി​മ സം​ഗീ​തം പ​ഠി​ക്കു​ക​യാ​യി​രു​ന്നു.​ മാ​വേ​ലി​ക്ക​ര ത്രി​മൂ​ർ​ത്തി സം​ഗീ​ത അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ ഭ​ര​ണി​ക്കാ​വ് അ​ജ​യ​കു​മാ​റി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് സം​ഗീ​തം അ​ഭ്യ​സി​ച്ച​ത്.

അ​ര​ങ്ങേ​റ്റ​ത്തി​ൽ കു​മാ​രി ല​ക്ഷ്മി എ​സ് അ​ജ​യ് വ​യ​ലി​നും പ​ള്ളി​ക്ക​ൽ ശ്രീ​ഹ​രി മൃ​ദം​ഗവും തു​ന്പ​മ​ണ്‍ ഷാ​ജി ഘ​ടവും താ​മ​ര​ക്കു​ടി രാ​ജ​ശേ​ഖ​ര​ൻ മു​ഖ​ർ​ശം​ഖ് വാ​ദ​ന​വും ന​ട​ത്തി.

ഗാ​ന​ര​ച​യി​താ​വ് വ​യ​ലാ​ർ ശ​ര​ത് ച​ന്ദ്ര​വ​ർ​മ്മ, ഡ​ബ്ബി​ംഗ് ആ​ർ​ട്ടി​സ്റ്റ് ച​ന്ദ്ര​മോ​ഹ​ൻ, ന​ട​ൻ ടി ​പി മാ​ധ​വ​ൻ, ഗാ​ന്ധി​ഭ​വ​ൻ ഡ​യ​റ​ക്ട​ർ പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ എ​ന്നി​വ​ർ മ​ധു​രി​മ​യു​ടെ അ​ര​ങ്ങേ​റ്റം ദ​ർ​ശി​ക്കാ​ൻ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.​

അ​ര​ങ്ങേ​റ്റ​ത്തി​ന് ഗാ​ന്ധി​ഭ​വ​ൻ തെ​ര​ഞ്ഞെ​ടു​ത്ത മ​ധു​രി​മ​യെ വ​യ​ലാ​ർ ശ​ര​ത് ച​ന്ദ്ര​വ​ർ​മ്മ അ​ഭി​ന​ന്ദി​ച്ചു.തി​രു​വ​ല്ല മ​ല്ല​പ്പ​ള്ളി ജോ​യി​ന്‍റ് ആ​ർ ടി ​ഒ ഓ​ല​കെ​ട്ടി​യ​ന്പ​ലം മാ​ളി​യേ​ക്ക​ൽ വീ​ട്ടി​ൽ എം ​ജി മ​നോ​ജി​ന്‍റെയും മാ​വേ​ലി​ക്ക​ര ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​യാ​യ സ്മി​ത മ​നോ​ജി​ന്‍റെയും മ​ക​ളാ​ണ് മ​ധു​രിമ.

അര​ങ്ങേ​റ്റ​ത്തിന്‍റെ ഭാ​ഗ​മാ​യി മ​ധു​രി​മ ആ​ല​പി​ച്ച ഗാ​ന​ങ്ങ​ൾ​ക്ക് കാ​യം​കു​ളം ഹോ​ളി മേ​രി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി കൂ​ടി​യാ​യ സ​ഹോ​ദ​ര​ൻ തേ​ജ​സ് മ​നോ​ജാ​ണ് ത​ബ​ല​യി​ൽ താ​ളം പ​ക​ർ​ന്ന​ത്.

ഗ​ന്ധി​ഭ​വ​നി​ലെ ആ​യി​ര​ത്തോ​ളം വ​രു​ന്ന അ​ന്തേ​വാ​സി​ക​ൾ​ക്ക് മു​ന്പി​ൽ ത​ബ​ല വാ​ദ​നം ന​ട​ത്തി​യാ​ണ് ത​ബ​ല​യി​ൽ തേ​ജ​സും മു​ന്പ് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

മാ​വേ​ലി​ക്ക​ര ചൈ​ത​ന്യ സം​ഗീ​ത അ​ക്കാ​ദ​മി​യി​ലെ ത​ബ​ല വി​ദ്വാ​ൻ മാ​വേ​ലി​ക്ക​ര പ്രേം​ ലാ​ലി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ ഹി​ന്ദു​സ്ഥാ​നി ത​ബ​ല അ​ഭ്യ​സി​ച്ചു വ​രി​ക​യാ​ണ് തേ​ജ​സി​പ്പോ​ൾ.

Related posts

Leave a Comment