അ​തി​ർ​ത്തി​യി​ലെ ക​ലി​പ്പ് ആ​പ്പി​നോ​ട്! വെ​യ്ബോ അ​ക്കൗ​ണ്ട് ഉ​പേ​ക്ഷി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ചൈ​നീ​സ് സോ​ഷ്യ​ൽ മീ​ഡി​യ ആ​പ്ലി​ക്കേ​ഷ​നാ​യ വെ​യ്ബോ​യി​ലെ അ​ക്കൗ​ണ്ട് ഉ​പേ​ക്ഷി​ച്ചു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. 59 ചൈ​നീ​സ് ആ​പ്ലി​ക്കേ​ഷ​നു​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ന്ത്യ​യി​ൽ നി​രോ​ധി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു പ്ര​ധാ​ന​മ​ന്ത്രി വെ​യ്ബോ ഉ​പേ​ക്ഷി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച മു​ത​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വെ​യ്ബോ അ​ക്കൗ​ണ്ട് ല​ഭ്യ​മ​ല്ല. ഈ ​അ​ക്കൗ​ണ്ടി​ലെ പോ​സ്റ്റു​ക​ളും ക​മ​ന്‍റു​ക​ളും നീ​ക്കി​യി​ട്ടു​ണ്ട്. 115 പോ​സ്റ്റു​ക​ളാ​ണു മോ​ദി വെ​യ്ബോ​യി​ൽ ഇ​ട്ടി​രു​ന്ന​ത്. ഇ​ത് ജീ​വ​ന​ക്കാ​ർ നീ​ക്കി എ​ന്നാ​ണു വി​വ​രം. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റി​നൊ​പ്പ​മു​ള്ള ര​ണ്ടു ചി​ത്ര​ങ്ങ​ൾ അ​ക്കൗ​ണ്ടി​ൽ ശേ​ഷി​ക്കു​ന്നു​ണ്ട്.

2.4 ല​ക്ഷം ഫോ​ളോ​വേ​ഴ്സാ​ണു മോ​ദി​ക്കു വെ​യ്ബോ​യി​ലു​ള്ള​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പു ചൈ​നീ​സ് സ​ന്ദ​ർ​ശ​ന വേ​ള​യി​ലാ​ണു മോ​ദി വെ​യ്ബോ​യി​ൽ അം​ഗ​ത്വം എ​ടു​ത്ത​ത്.

ഗ​ൽ​വാ​ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ് ചൈ​നീ​സ് ആ​പ്പു​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​രോ​ധി​ച്ച​ത്. ടി​ക് ടോ​ക്ക്, യു​സി ബ്രൗ​സ​ർ, കാം ​സ്കാ​ന​ർ, ഹ​ലോ എ​ന്നി​വ നി​രോ​ധി​ച്ച​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

Related posts

Leave a Comment