ദിലീപും മോഹന്‍ലാലും തമ്മില്‍ തെറ്റിയോ? മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ ചിത്രത്തിനെതിരേ ദിലീപിന്റെ അണിയറനീക്കമെന്ന വാര്‍ത്തയുമായി ഓണ്‍ലൈന്‍ പത്രം, സിനിമലോകത്ത് പ്രതിഷേധം ശക്തം

mohanlal2സിനിമലോകത്തെ ഗോസിപ്പുകളും അണിയറവാര്‍ത്തകളും അറിയാന്‍ മലയാളികള്‍ക്ക് പ്രത്യേക താല്പര്യമാണ്. സൂപ്പര്‍താരങ്ങളെക്കുറിച്ചുള്ള ഇല്ലാക്കഥകളാകുമ്പോള്‍ പ്രത്യേകിച്ചും. അത്തരത്തില്‍ പുതിയൊരു വാര്‍ത്ത സൃഷ്ടിക്കുകയാണ് മലയാളത്തിലെ ചില രണ്ടാംനിര ഓണ്‍ലൈന്‍ പത്രങ്ങള്‍. ഇത്തവണ മോഹന്‍ലാലിനെയും ദിലീപിനെയും രണ്ടു പക്ഷത്താക്കിയാണ് വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്.

ദിലീപും ലാലും തമ്മില്‍ കടുത്ത ശത്രുതയിലാണെന്നും ലാലിന്റെ ചിത്രങ്ങള്‍ക്ക് തിയറ്റര്‍ നല്കാതിരിക്കാന്‍ ദിലീപ് ഇടപെടല്‍ നടത്തുന്നുവെന്നുമാണ് വാര്‍ത്തയുടെ സാരാംശം. മഞ്ജു വാര്യരും ലാലും ഒന്നിക്കുന്ന ചിത്രം തിയറ്റര്‍ കാണില്ലെന്നു ദിലീപ് സുഹൃത്തുക്കളോട് പറഞ്ഞത്രേ. അടുത്തിടെ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരേ വ്യാജ വാര്‍ത്ത നല്കിയ പ്രവാസിശബ്ദം എന്ന പോര്‍ട്ടലിലാണ് ഈ വാര്‍ത്തയും ആദ്യം വന്നിരിക്കുന്നത്. ധര്‍മജന്‍ ബോള്‍ഗാട്ടി പോളി ടെക്‌നിക്കില്‍ പരിപാടിക്കെത്തപ്പോള്‍ വന്‍തുക ആവശ്യപ്പെട്ടുവെന്നായിരുന്നു ആ വാര്‍ത്ത.

സിനിമരംഗത്ത് വര്‍ഷങ്ങളായി നില്‍ക്കുന്നവര്‍ക്കെതിരേ വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നത് തെറ്റായ പ്രവണതയാണെന്നും എന്നാല്‍ ഇത്തരം രണ്ടാംകിട പോര്‍ട്ടലുകളില്‍ വരുന്ന വാര്‍ത്തകളോട് പ്രതികരിക്കുന്നില്ലെന്നുമാണ് പേരു വെളിപ്പെടുത്തരുതെന്ന നിബന്ധനയുമായി ഒരു താരം രാഷ്ട്രദീപികയോട് പ്രതികരിച്ചത്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ റിലീസിംഗ് നീട്ടിവയ്ക്കാന്‍ കാരണമായത് ദിലീപാണെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. എന്നാല്‍ തിയറ്റര്‍ സമരം മൂലം ഗ്രേറ്റ് ഫാദര്‍, എസ്ര ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ ക്രിസ്മസിന് റിലീസ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇക്കാര്യങ്ങളൊന്നും മനസിലാക്കാതെയാണ് ഈ വ്യാജവാര്‍ത്തയും പിറന്നിരിക്കുന്നത്.

ആ വ്യാജവാര്‍ത്തയുടെ പൂര്‍ണരൂപം ഇങ്ങനെ മലയാള സിനിമയിലെ താര യുദ്ധം പരിധിവിടുന്നതായി റിപ്പോര്‍ട്ടുകള്‍. ജനപ്രിയ നായകന്‍ ദീലീപും താര രാജാവ് മോഹന്‍ലാലും തമ്മിലുള്ള പോരാട്ടം ആരഭിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും അടുത്തിടെയായി താര പോരാട്ടത്തിനു കടുപ്പം കൂടിയെന്നാണ് സിനിമാ മേഖലയില്‍ നിന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തില്‍ നടന്ന സിനിമാ സമരം പൊളിച്ചു നിര്‍മാതാക്കള്‍ക്ക് പുതിയ സംഘടന ഉണ്ടാക്കിയതിലൂടെയാണ് ദിലീപ് സിനിമാ മേഖലയെ താന്‍ കൈയടക്കുന്നതായി പ്രഖ്യാപിച്ചത്.

മോഹന്‍ലാലിന്റെ തന്നെ ആശീര്‍വാദത്തോടെയാണ് ദിലീപ് സംഘടന രൂപീകരിച്ചതെങ്കിലും പിന്നീടങ്ങോട്ട് മോഹന്‍ലാലിനെ വെട്ടിലാക്കുന്നതായിരുന്നു ജനപ്രിയ താരത്തിന്റെ നീക്കങ്ങള്‍. ആന്റണി പെരുമ്പാവൂരിനെ പുതിയ സംഘടനയുടെ തലപ്പത്ത് ഇരുത്തിയത് താനും മോഹന്‍ലാലും തമ്മില്‍ സൗഹൃദത്തിലാണെന്ന് പുറം ലോകത്തെ അറിയിക്കാനായിരുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയുടെ റീലീസിങ്ങ് നീട്ടി വയ്ക്കാന്‍ ഇടയായത് ദിലീപിന്റെ ഇടപെടിനെ തുടര്‍ന്നായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു കഴിഞ്ഞു. സംഘടന കൈയിലെത്തിയതോടെ ദീലീപ് ചിത്രങ്ങള്‍ എപ്പോള്‍ വേണമെങ്കിലും റീലീസ് ചെയ്യാം.

മോഹന്‍ലാലിനും മമ്മൂട്ടിക്കും റീലീസിങ്ങിനായി ദിലീപിന്റെ അനുമതി കാത്തിരിക്കണമെന്നതാണ് അവസ്ഥ. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും മോഹന്‍ലാലും ഒന്നിക്കുന്ന അടുത്ത ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലാണ് ലാലും ടീമും. എന്നാല്‍ മഞ്ജുവും മോഹന്‍ലാലും ഒന്നിച്ച് ഒരു ഹിറ്റിനു സമ്മതിക്കില്ലെന്നതാണത്രേ ദിലീപിന്റെ നിലപാട്. സിനിമ തീയേറ്റര്‍ കാണില്ലെന്ന് ദിലീപ് സിനിമയിലെ ചില സുഹൃത്തുക്കളോട് പറയുക കൂടി ചെയ്തുവത്രേ.
ഇതോടെ മോഹന്‍ലാലും പ്രതിവിധി തേടിയിരിക്കുകയാണ്. ആന്‍റണി പെരുമ്പാവൂരിന്റെ നേതൃത്വത്തിലുള്ള സിനിമാ കമ്പനി ശക്തമാക്കാനും മോഹന്‍ലാല്‍ നീക്കം നടത്തുന്നുണ്ട്. എന്നാല്‍ മലയാള സിനിമയിലെ താര പോര് മറ്റു താരങ്ങളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. രണ്ടു താരങ്ങള്‍ സിനിമകളുടെ റിലീസിങ്ങ് നിയന്ത്രിച്ചു തുടങ്ങിയാല്‍ മറ്റുള്ള താരങ്ങള്‍ ദുരിതത്തിലാകും. ഇക്കാര്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നു വരാനും തുടങ്ങിയിട്ടുണ്ട്.

Related posts