തോ​ൾ ചെ​രി​ഞ്ഞ ലാ​ലേ​ട്ട​ന് സൈ​ഡ് ചെ​രി​ഞ്ഞ കെഎ​സ്ആ​ർ​ടി​സി ബ​സ്; ന​ട​ന വി​സ്മ​യ​ത്തി​നെ തേ​ടി ഒ​രു “വെ​റൈ​റ്റി’ പി​റ​ന്നാ​ൾ ആ​ശം​സ

അ​ഭി​ന​യ ച​ക്ര​വ​ർ​ത്തി​ മോ​ഹ​ൻ​ലാ​ലി​ന്‍റെ ജ​ന്മ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കൊ​ട്ടാ​ര​ക്ക​ര കെഎ​സ്ആ​ർ​ടി​സി ന​ൽ​കി​യ വ്യ​ത്യ​സ്ത​മാ​യ പി​റ​ന്നാ​ൾ ആ​ശം​സ​യി​ലാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ ക​ണ്ണു​ട​ക്കു​ന്ന​ത്. തോ​ൾ ചെ​രി​ച്ച് ന​ട​ന്ന് മ​ല​യാ​ളി മ​ന​സി​ൽ ഇ​ടം നേ​ടി​യ താ​ര​ത്തി​ന്‍റെ കി​ടി​ല​ൻ ന​ട​ത്ത​ത്തെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന വി​ധ​ത്തി​ൽ ചെ​രി​ഞ്ഞ് നി​ൽ​ക്കു​ന്ന കെഎസ്ആ​ർ​ടി​സി ബ​സി​ന്‍റെ ചി​ത്ര​മാ​ണ് ഇ​വ​ർ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ലാ​ലേ​ട്ട​നോ​ടു​ള്ള അ​ട​ങ്ങാ​ത്ത ആ​രാ​ധ​ന മ​ന​സി​ൽ സൂ​ക്ഷി​ക്കു​ന്ന​വ​രി​ൽ നി​ന്നും സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലെ​ങ്ങും അ​ദ്ദേ​ഹ​ത്തി​ന് ആ​ശം​സ പ്ര​വാ​ഹ​മാ​ണ്. മ​മ്മൂ​ട്ടി, പൃ​ഥ്വി​രാ​ജ് തു​ട​ങ്ങി സി​നി​മ മേ​ഖ​ല​യി​ൽ നി​ന്നും നി​ര​വ​ധി പ്ര​മു​ഖ​ർ താ​ര​ത്തി​ന് ആ​ശം​സ നേ​ർ​ന്നി​ട്ടുണ്ട്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

Related posts