നാല് മണിക്കൂറോളം നീണ്ട നടപടികള്‍! സാമ്പത്തിക ഇടപാടുകളിലെ അന്വേഷണം; മോഹന്‍ലാലിന്റെ മൊഴിയെടുത്തു

കൊ​ച്ചി: സി​നി​മാ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​പ്പ​റ്റി അ​ന്വേ​ഷി​ക്കാ​നാ​യി ആ​ദാ​യ നി​കു​തി വ​കു​പ്പ് സൂ​പ്പ​ർ​താ​രം മോ​ഹ​ൻ​ലാ​ലി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

താ​ര​ത്തി​ന്‍റെ കൊ​ച്ചി കു​ണ്ട​ന്നൂ​രി​ലെ ഫ്ലാ​റ്റി​ലെ​ത്തി​യാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്. നാ​ല് മ​ണി​ക്കൂ​റോ​ളം ന​ട​പ​ടി​ക​ൾ നീ​ണ്ടു.

2022 ഡി​സം​ബ​റി​ൽ മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട നി​ർ​മാ​ണ ക​മ്പ​നി​ക​ളു​ടെ ഓ​ഫീ​സു​ക​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റ ഭാ​ഗ​മാ​യി​യാ​ണ് താ​ര​ത്തി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഈ ​റെ​യ്ഡി​ൽ ആ​ശീ​ർ​വാ​ദ് സി​നി​മാ​സ് ഉ​ട​മ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ ഓ​ഫീ​സും അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ചി​രു​ന്നു.

മ​ല​യാ​ള ചി​ത്ര​ങ്ങ​ളു​ടെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും സി​നി​മാ നി​ർ​മാ​ണ​ത്തി​ലെ ലാ​ഭം പ​ങ്കി​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളു​മാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Related posts

Leave a Comment