40 പി​ന്നി​ട്ടി​ട്ടും സിം​ഗി​ളാ​ണ് ! അദേഹത്തോട്‌ പ്ര​ണ​യം തോ​ന്നി​യി​രു​ന്നു; ത​ന്‍റെ ക്ര​ഷ് ആ​രാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​ അ​നു​ഷ്ക ഷെ​ട്ടി; ഞെട്ടല്‍ മാറാതെ ആരാധകര്‍

തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​ര​ടെ ഹൃ​ദ​യം ക​വ​ർ​ന്ന ന​ടി​യാ​ണ് അ​നു​ഷ്ക ഷെ​ട്ടി. അ​നു​ഷ്ക​യെ പോ​ലൊ​രു പെ​ണ്ണി​നെ മ​ന​സി​ൽ കൊ​ണ്ടു​ന​ട​ക്കു​ന്ന, വി​വാ​ഹം ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കാ​ത്ത യു​വാ​ക്ക​ൾ തെ​ന്നി​ന്ത്യ​യി​ൽ ത​ന്നെ കു​റ​വാ​യി​രി​ക്കും.

പ​ക്ഷെ 40 പി​ന്നി​ട്ടി​ട്ടും അ​നു​ഷ്ക സിം​ഗി​ളാ​ണ്. അ​നു​ഷ്ക​യു​ടെ പേ​രും നി​ര​വ​ധി ന​ട​ന്മാ​രു​ടെ പേ​രും ചേ​ർ​ത്ത് ഗോ​സി​പ്പു​ക​ൾ നി​ര​ന്ത​രം വ​രാ​റു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും ഇ​തു​വ​രെയും സ​ത്യ​മാ​യി​ട്ടി​ല്ല.

ബാ​ഹു​ബ​ലി ക​ഴി​ഞ്ഞ സ​മ​യ​ത്ത് പ്ര​ഭാ​സി​നൊ​പ്പ​മാ​ണ് അ​നു​ഷ്ക​യു​ടെ പേ​ര് കേ​ട്ട​ത്. ‌ ഇ​രു​വ​രും ഒ​ന്നി​ച്ച് കാ​ണ​ണ​മെ​ന്നാ​യി​രു​ന്നു മി​ക്ക ആ​രാ​ധ​ക​രു​ടേ​യും ആ​ഗ്ര​ഹം.

ബാ​ഹു​ബ​ലി​ക്ക് മു​മ്പും അ​നു​ഷ​ക നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ പ്ര​ഭാ​സി​നൊ​പ്പം നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. പ്ര​ഭാ​സി​ന്‍റെ വ​യ​സ് നാ​ൽ​പ്പ​ത്തി​നാ​ലി​നോ​ട് അ​ടു​ത്തു.

തു​ട​രെ​ത്തു​ട​രെ സി​നി​മ​ക​ൾ ചെ​യ്യു​ന്ന കൂ​ട്ട​ത്തി​ല​ല്ല അ​നു​ഷ്ക. വ​ള​രെ ചൂ​സി​യാ​യി ഹി​റ്റാ​കു​മെ​ന്ന് തോ​ന്നു​ന്ന ചി​ത്ര​ങ്ങ​ൾ തെര​ഞ്ഞു​പി​ടി​ച്ചാ​ണ് അ​നു​ഷ്ക അ​ഭി​ന​യി​ക്കു​ന്ന​ത്. ‌

ഇ​ത്ര​യും ഗോ​സി​പ്പു​ക​ൾ ത​നി​ക്ക് ചു​റ്റും പ്ര​ച​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ന്‍റെ ക്ര​ഷ് ആ​രാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി അ​നു​ഷ്ക ഇ​പ്പോ​ൾ.

ഇ​ത്ത​ര​ത്തി​ൽ ഒ​ന്നും സം​സാ​രി​ക്കാ​ത്ത അ​നു​ഷ്ക ത​ന്‍റെ ക്ര​ഷ് വെ​ളി​പ്പെ​ടു​ത്തി​യ​ത് ആ​രാ​ധ​ക​ർ​ക്കും വ​ലി​യ സ​ർ​പ്രൈ​സാ​യി.

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം രാ​ഹു​ല്‍ ദ്രാ​വി​ഡി​നോ​ട് ത​നി​ക്ക് ക്ര​ഷ് ആ​യി​രു​ന്നു എ​ന്നാ​ണ് അ​നു​ഷ്‍​ക ഷെ​ട്ടി ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

രാ​ഹു​ല്‍ ദ്രാ​വി​ഡി​നോ​ട് പ്ര​ണ​യം തോ​ന്നി​യി​രു​ന്നു എ​ന്നാ​ണ് അ​നു​ഷ്‍​ക ഷെ​ട്ടി പ​റ​യു​ന്ന​ത്. രാ​ഹു​ൽ ദ്രാ​വി​ഡ് എ​ന്‍റെ പ്രി​യ​പ്പെ​ട്ട ക്രി​ക്ക​റ്റ് ക​ളി​ക്കാ​ര​നാ​ണ്.

ഞാ​ൻ വ​ള​ർ​ന്ന​ത് മു​ത​ൽ എ​നി​ക്ക് അ​ദ്ദേ​ഹ​ത്തോ​ട് ഒ​രു പ്ര​ണ​യം ഉ​ണ്ടാ​യി​രു​ന്നു. ഒ​രു ഘ​ട്ട​ത്തി​ൽ ഞാ​ൻ അ​ദ്ദേ​ഹ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി എ​ന്നാ​ണ് അ​നു​ഷ്ക പ​റ​ഞ്ഞ​ത്.

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളോ​ട് ക്ര​ഷ് തോ​ന്നി​യ കാ​ര്യം അ​നു​ഷ്‍​ക​യ്‍​ക്ക് പു​റ​മെ മു​മ്പും മ​റ്റ് പ​ല ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളും വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment