കാര്യവട്ടം ഏകദിനം: ടിക്കറ്റ് നിരക്കുകൾ തീരുമാനിച്ചു

തിരുവനന്തപുരം: നവംബർ ഒന്നിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിനത്തിന്‍റെ ടിക്കറ്റ് നിരക്കുകൾ കെസിഎ പ്രഖ്യാപിച്ചു. 1,000, 2,000, 3,000, 6,000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്ത് ചേർന്ന കെസിഎ ജനറൽ ബോഡി യോഗമാണ് നിരക്കുകൾ നിശ്ചയിച്ചത്.

ആയിരം രൂപ ടിക്കറ്റ് വാങ്ങുന്ന വിദ്യാർഥികൾക്ക് 50 ശതമാനം ഇളവ് നൽകും. മത്സരത്തിന്‍റെ ലാഭത്തിലെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും കെസിഎ അറിയിച്ചു.

Related posts