ഓ​ണ്‍​ലൈ​നി​ലൂ​ടെ വാ​ങ്ങി​യ പെ​ൻ കാ​മ​റ​യ്ക്കു ത​ക​രാ​ർ; ന​ഷ്ടപ​രി​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി

പു​​​തു​​​ക്കാ​​​ട്: ഓ​​​ണ്‍​ലൈ​​​നി​​​ലൂ​​​ടെ വാ​​​ങ്ങി​​​യ പെ​​​ൻ കാ​​​മ​​​റ​​​യ്ക്കു ത​​​ക​​​രാ​​​ർ സം​​​ഭ​​​വി​​​ച്ചി​​​ട്ടും വാ​​​റ​​​ന്‍റി ന​​​ൽ​​​കാ​​​ത്ത ക​​​ന്പ​​​നി​​​യോ​​​ടു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കാ​​​ൻ ഉ​​​പ​​​ഭോ​​​ക്തൃ ത​​​ർ​​​ക്ക​​​പ​​​രി​​​ഹാ​​​ര ഫോ​​​റ​​​ത്തി​​​ന്‍റെ വി​​​ധി. തൃ​​​ക്കൂ​​​ർ മു​​​ൻ പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗ​​​വും പ​​​രി​​​സ്ഥി​​​തി പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ കെ.​​​എ​​​സ്. സ​​​ജീ​​​വ​​​നാ​​​ണ് പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ.

കാ​​​മ​​​റ​​​യു​​​ടെ വി​​​ല​​​യാ​​​യ 999 രൂ​​​പ​​​യും 5000 രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​വും 2000 രൂ​​​പ കോ​​​ട​​​തി ചെ​​​ല​​​വും ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​ണു ഫോ​​​റ​​​ത്തി​​​ന്‍റെ വി​​​ധി. മ​​​ല​​​പ്പു​​​റം ച​​​ങ്ങ​​​രം​​​കു​​​ള​​​ത്തെ ടോ​​​റ സ്കൈ ​​​സൂ​​​പ്പ​​​ർ ഷോ​​​പ്പ് എ​​​ന്ന സ്ഥാ​​​പ​​​ന​​​മാ​​​ണു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കേ​​​ണ്ട​​​ത്. ഈ ​​​സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ പ​​​ര​​​സ്യം ടെ​​​ലി​​​വി​​​ഷ​​​നി​​​ൽ ക​​​ണ്ടാ​​​ണ് കാ​​​മ​​​റ വാ​​​ങ്ങി​​​യ​​​ത്.

വാ​​​റ​​​ന്‍റി ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ കാ​​​മ​​​റ ന​​​ൽ​​​കി ര​​​ണ്ടു​​​വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞി​​​ട്ടും ക​​​ന്പ​​​നി കാ​​​മ​​​റ​​​യോ പ​​​ണ​​​മോ തി​​​രി​​​ച്ചു​​​ന​​​ൽ​​​കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് കേ​​​സ് ന​​​ൽ​​​കി​​​യ​​​ത്. വ​​​ക്കീ​​​ലി​​​ന്‍റെ സ​​​ഹാ​​​യ​​​മി​​​ല്ലാ​​​തെ പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ ത​​​ന്നെ​​​യാ​​​ണ് കേ​​​സ് വാ​​​ദി​​​ച്ച് അ​​​നു​​​കൂ​​​ല വി​​​ധി സ​​​ന്പാ​​​ദി​​​ച്ച​​​ത്.

Related posts