50 ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും ഫലമുണ്ടായില്ല! പ്രഭാത സവാരിക്കിടെ റിട്ട. അധ്യാപകന്‍ മരിച്ച സംഭവത്തിലെ പ്രതി മറ്റൊരു കേസില്‍ കുടുങ്ങി

മ​യ്യി​ൽ(കണ്ണൂർ): മ​യ്യി​ലി​ൽ പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ റി​ട്ട. അ​ധ്യാ​പ​ക​ൻ യു. ​ബാ​ല​കൃ​ഷ്ണ​ൻ (70) കാ​റി​ടി​ച്ച് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ കാ​ർ ഡ്രൈ​വ​ർ കാ​സ​ർ​ഗോ​ഡ് വി​ദ്യാ​ന​ഗ​ർ മ​ല​ങ്ക​ല​യി​ലെ ഷാ​ക്കി​ർ മ​ൻ​സി​ലി​ൽ മൊ​യ്തീ​ൻ കു​ഞ്ഞ് (35) വ​ല​യി​ലാ​യ​ത് മ​റ്റൊ​രു കേ​സി​ൽ പി​ടി​യി​ലാ​യ​പ്പോ​ൾ.

ച​ന്ദ​ന മോ​ഷ​ണ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ളെ ഇ​ന്ന​ലെ രാ​വി​ലെ കാ​സ​ർ​ഗോ​ഡ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ഇ​യാ​ൾ മ​യ്യി​ലി​ലെ അ​പ​ക​ട​ത്തെ കു​റി​ച്ച് മൊ​ഴി ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ 23 ന് ​പു​ല​ർ​ച്ചെ 5.30 ഓ​ടെ ചെ​ക്യാ​ട്ട്കാ​വ് പ​പ്പാ​സ് ഹോ​ട്ട​ലി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്.

ച​ന്ദ​ന ത​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ട്ട​ന്നൂ​രി​ലെ​ത്തി​യ ഇ​യാ​ൾ തി​രി​കെ കാ​സ​ർ​ഗോ​ഡേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ട​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ടി​ച്ച ശേ​ഷം കാ​ർ നി​ർ​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ന് ശേ​ഷം കാ​ർ ഡ്രൈ​വ​ർ പു​റ​ത്തി​റ​ങ്ങി ബാ​ല​കൃ​ഷ്ണ​ന്‍റെ അ​ടു​ത്തെ​ത്തി​യ​താ​യി പ്ര​ഭാ​ത സ​വാ​രി ന​ട​ത്തു​ക​യാ​യി​രു​ന്ന സ്ത്രീ​ക​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു.

മ​യ്യി​ൽ, ത​ളി​പ്പ​റ​മ്പ്, പ​രി​യാ​രം, പി​ലാ​ത്ത​റ, കാ​ഞ്ഞ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ത് ഉ​ൾ​പ്പെ​ടെ 50 ഓ​ളം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ച്ചി​രു​ന്നെ​ങ്കി​ലും ദൃ​ശ്യ​ങ്ങ​ൾ​ക്ക് വ്യ​ക്ത​ത​യി​ല്ലാ​തി​രു​ന്ന​ത് തി​രി​ച്ച​ടി​യാ​യി.

രാ​വി​ലെ പ്ര​ഭാ​ത സ​വാ​രി ന​ട​ത്തി​യ സ്ത്രീ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് കാ​ർ ഡ്രൈ​വ​റു​ടെ രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കി​യി​രു​ന്നെ​ങ്കി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​യി​രു​ന്നി​ല്ല.

അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ വെ​ള്ള സാ​ൻ​ഡ്രോ കാ​ർ കാ​ഞ്ഞ​ങ്ങാ​ട് വ​രെ എ​ത്തി​യ​താ​യി അ​ന്വേ​ഷ​ണ സം​ഘം പി​ന്നീ​ട് ക​ണ്ടെ​ത്തി​യി​രു​ന്നു.

സം​ഭ​വ ദി​വ​സം രാ​വി​ലെ ഏ​ഴോ​ടെ കാ​ഞ്ഞ​ങ്ങാ​ടെ സി​സി​ടി​വി യി​ൽ നി​ന്നു​ള്ള കാ​റി​ന്‍റെ ദൃ​ശ്യം മ​യ്യി​ൽ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.

ഇ​ടി​ച്ച ശേ​ഷം കാ​ർ മു​ല്ല​ക്കൊ​ടി റോ​ഡി​ലൂ​ടെ ത​ളി​പ്പ​റ​മ്പി​ലെ​ത്തി കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് കാ​ർ എ​ങ്ങോ​ട്ട് പോ​യെ​ന്നോ കാ​ർ ന​മ്പ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു വി​വ​ര​ങ്ങ​ളൊ​ന്നും പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നി​ല്ല. മ​യ്യി​ൽ ഇ​ൻ​സ്പെ​ക്ട​ർ അ​ബ്ദു​ൾ ബ​ഷീ​ർ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്തെ​ങ്കി​ലും പി​ന്നീ​ട് അ​ന്വേ​ഷ​ണം നി​ല​ച്ച​മ​ട്ടാ​യു​ന്നു.

തു​ട​ർ​ന്ന് ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് അ​സി. ക​മ്മീ​ഷ​ണ​ർ ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് കേ​സ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ മൊ​യ്തീ​ൻ കു​ഞ്ഞി​നെ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ക​ണ്ണൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment