അ​നാ​വ​ശ്യ ആ​ശ​ങ്ക വേ​ണ്ട! പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്ക് അടിസ്ഥാനമില്ല; ബ്ലാ​ക്ക് ഫം​ഗ​സ് കേ​സു​ക​ൾ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തേ​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ബ്ലാ​ക്ക് ഫം​ഗ​സ് കേ​സു​ക​ൾ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തേ​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​നാ​വ​ശ്യ ആ​ശ​ങ്ക വേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ്ലാ​ക്ക് ഫം​ഗ​സി​ന്‍റെ കാ​ര്യ​ത്തി​ൽ മെ​ഡി​ക്ക​ൽ ഓ​ഡി​റ്റ് ന​ട​ത്തും. മ​രു​ന്ന് ല​ഭ്യ​ത ഉ​റ​പ്പാ​ക്കും. പാ​ർ​ശ്വ​ഫ​ലം ഇ​ല്ലാ​ത്ത മ​രു​ന്ന് വി​ല കൂ​ടി​യ​താ​ണെ​ങ്കി​ലും ന​ൽ​കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ബ്ലാ​ക്ക് ഫം​ഗ​സ് എ​ന്ന രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ശാ​സ്ത്രീ​യ​വും ഭീ​തി​ജ​ന​ക​വു​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

അ​വ​യ്ക്ക് അ​ടി​സ്ഥാ​ന​മി​ല്ല. ഈ ​രോ​ഗം അ​പൂ​ർ​വ​മാ​യ രോ​ഗാ​വ​സ്ഥ​യാ​ണ്. വ​ള​രെ ചു​രു​ക്കം ആ​ളു​ക​ളി​ൽ മാ​ത്ര​മാ​ണ് രോ​ഗം ബാ​ധി​ക്കു​ന്ന​ത്.

കാ​റ്റ​ഗ​റി സി ​വി​ഭാ​ഗ​ത്തി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ലാ​യ​തി​നാ​ൽ ബ്ലാ​ക് ഫം​ഗ​സ് കേ​സു​ക​ൾ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തേ​ക്കും.

ഗു​രു​ത​ര പ്ര​മേ​ഹ രോ​ഗി​ക​ളി​ലാ​ണ് രോ​ഗം കൂ​ടു​ത​ൽ. അ​വ​ർ​ക്കു​ള്ള ചി​കി​ത്സാ മാ​ന​ദ​ണ്ഡം ആ​ശു​പ​ത്രി​ക​ൾ​ക്ക് ന​ൽ​കി. പ്ര​മേ​ഹം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​നു​ള്ള പ്ര​ത്യേ​ക ശ്ര​ദ്ധ രോ​ഗി​ക​ളി​ൽ നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ദി​വാ​സി ഊ​രു​ക​ളി​ൽ രോ​ഗം പ​ട​രു​ന്നു. അ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി രോ​ഗി​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി.

വാ​ക്സീ​നേ​റ്റ് ചെ​യ്യേ​ണ്ട​വ​ർ​ക്ക് മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ൽ വാ​ക്സീ​ൻ ന​ൽ​കും. വൃ​ദ്ധ​സ​ദ​ന​ങ്ങ​ൾ ചി​ല​തി​ൽ വി​വി​ധ രോ​ഗ​ങ്ങ​ളു​ള്ള​വ​ർ കാ​ണും.

അ​ത് കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കും. അ​പൂ​ർ​വം ചി​ല​യി​ട​ത്ത് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ വ​യോ​ജ​ന കേ​ന്ദ്ര​ങ്ങ​ളും സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്കും.

വേ​ണ്ട ന​ട​പ​ടി​ക​ൾ ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​തി​ന് ക്ര​മീ​ക​ര​ണം ഉ​ണ്ടാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment