സ​ന്യാ​സി​മാ​രു​ടെ ഒ​പ്പം ഫു​ട്ബോ​ൾ ക​ളി​ച്ച് ഒ​രു ‘ഗോ​ൾ​ഡ​ൻ റി​ട്രീ​വ​ർ’; സ്പി​തി​യി​ൽ നി​ന്നു​ള്ള മാ​ഫു​വി​ന്‍റെ ക്യൂ​ട്ട് വീ​ഡി​യോ വൈ​റ​ൽ

ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ സ്പി​തി വാ​ലി​യി​ലെ ഒ​രു മ​ഠ​ത്തി​ൽ സ​ന്യാ​സി കു​ട്ടി​ക​ൾ​ക്കൊ​പ്പം ഫു​ട്ബോ​ൾ ക​ളി​ച്ച് ആ​വേ​ശം പ​ക​ർ​ന്ന ഒ​രു ഗോ​ൾ​ഡ​ൻ റി​ട്രീ​വ​ർ നാ​യ​യു​ടെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു.

@thepawsomelifeofmurphy ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ൽ ‘മാ​ഫു’ (Maffu) എ​ന്ന് പേ​രു​ള്ള ഗോ​ൾ​ഡ​ൻ റി​ട്രീ​വ​ർ നാ​യ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ളി​യി​ലേ​ക്കി​റ​ങ്ങി​യ​ത്. മ​ഠ​ത്തി​ലെ യു​വ സ​ന്യാ​സി​മാ​ർ​ക്കൊ​പ്പം പ​ന്ത് ത​ട്ടി​യും മൈ​താ​ന​ത്ത് ചു​റ്റും ഓ​ടി​ക്ക​ളി​ച്ചും കു​ട്ടി​ക​ളെ​പ്പോ​ലെ വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് മാ​ഫു ഒ​പ്പം കൂ​ടി​യ​ത്.

ഹി​മാ​ച​ലി​ലെ മ​നോ​ഹ​ര​മാ​യ മ​ല​നി​ര​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ന്ന ഈ ​കു​സൃ​തി​നി​റ​ഞ്ഞ ക​ളി നെ​റ്റി​സ​ൺ​സി​ന്‍റെ മ​ന​സ്സ് കീ​ഴ​ട​ക്കി​ക്ക​ഴി​ഞ്ഞു. ഇ​തി​നോ​ട​കം 1.8 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ഈ ​മ​നോ​ഹ​ര വീ​ഡി​യോ ക​ണ്ട​ത്. നാ​യ​യു​ടെ പ്ര​ക​ട​ന​ത്തെ അ​ഭി​ന​ന്ദി​ച്ചും സ്നേ​ഹം പ​ങ്കു​വെ​ച്ചും നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റ് ബോ​ക്സി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്.

(വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

Related posts

Leave a Comment