മോ​ന്‍​സ​ന്‍റെ വീ​ട്ടി​ലെ ‘ആ​ന​ക്കൊ​മ്പ്’! വാ​ങ്ങി​യ വില കേട്ട് ഞെട്ടരുത്; തി​​​മിം​​​ഗ​​​ല​ അ​​​സ്ഥി​​​ക്ക് സ​​​മാ​​​ന​​​മാ​​​യ വ​​​സ്തു ക​​​ണ്ടെ​​​ത്തി​​​യ കേ​​​സി​​​ല്‍ വീ​​​ണ്ടും ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വാ​​​ങ്ങും

കൊ​​​ച്ചി: പു​​​രാ​​​വ​​​സ്തു ത​​​ട്ടി​​​പ്പു​ കേ​​​സി​​​ലെ പ്ര​​​തി മോ​​​ന്‍​സ​​​ന്‍ മാ​​​വു​​​ങ്ക​​​ലി​​​ന്‍റെ വീ​​​ട്ടി​​​ല്‍ നി​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ ആ​​​ന​​​ക്കൊ​​​മ്പി​​​നു സ​​​മാ​​​ന​​​മാ​​​യ വ​​​സ്തു എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ഒ​​​രു പ്ര​​​മു​​​ഖ ആ​​​ഡം​​​ബ​​​ര ഹോ​​​ട്ട​​​ലി​​​ലെ ഷോ​​​പ്പി​​​ല്‍നി​​​ന്നു വാ​​​ങ്ങി​​​യ​​​താ​​ണെ​​ന്ന് വ​​​നംവ​​​കു​​​പ്പ് ക​​​ണ്ടെ​​​ത്തി.

ഇ​​​തി​​നു വി​​ല​​യാ​​യി 5,000 രൂ​​​പ​​​യാ​​​ണ് മോ​​​ന്‍​സ​​​ന്‍ ന​​ല്കി​​യ​​ത്. ഇ​​​ത് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള സാ​​​ധ​​​ന​​​ങ്ങ​​​ള്‍ വാ​​​ങ്ങി​​​യ​​​തി​​​ന്‍റെ 35,000 രൂ​​​പ​​യു​​ടെ ബി​​​ൽ മോ​​​ന്‍​സ​​​ന്‍റെ വീ​​​ട്ടി​​​ല്‍നി​​​ന്നു വ​​​നം​​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ര്‍ ക​​​ണ്ടെ​​​ത്തി.

ആ​​​ന​​​ക്കൊ​​​മ്പി​​​നു സ​​​മാ​​​ന​​​മാ​​​യ ഈ ​​​വ​​​സ്തു വ​​​നം ​വ​​​കു​​​പ്പ് ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്.

വ​​​ന്യ​​​ജീ​​​വി സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​പ്ര​​​കാ​​​രം ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സി​​​ലാ​​​ണ് വ​​​നംവ​​​കു​​​പ്പ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മോ​​​ന്‍​സ​​​നെ ക​​​സ്റ്റ​​ഡി​​​യി​​​ല്‍ വാ​​​ങ്ങി ചോ​​​ദ്യം ചെ​​​യ്ത​​​ത്.

തെ​​​ളി​​​വെ​​​ടു​​​പ്പും ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. മോ​​​ന്‍​സ​​​ന്‍റെ വീ​​​ട്ടി​​​ല്‍നി​​​ന്ന് ആ​​​ന​​​ക്കൊ​​​മ്പി​​​നോ​​​ടും തി​​​മിം​​​ഗ​​​ല​ അ​​​സ്ഥി​​​യോ​​​ടും സ​​​മാ​​​ന​​​മാ​​​യ വ​​​സ്തു​​ക്ക​​ൾ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

തു​​​ട​​​ര്‍​ന്നാ​​​ണ് വ​​​നം​ വ​​​കു​​​പ്പ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​ത്. തി​​​മിം​​​ഗ​​​ല​ അ​​​സ്ഥി​​​ക്ക് സ​​​മാ​​​ന​​​മാ​​​യ വ​​​സ്തു ക​​​ണ്ടെ​​​ത്തി​​​യ കേ​​​സി​​​ല്‍ ഇ​​​യാ​​​ളെ വ​​​നം​​​വ​​​കു​​​പ്പ് വീ​​​ണ്ടും ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വാ​​​ങ്ങും.

Related posts

Leave a Comment