എ​ന്‍റെ പെ​ങ്ങ​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യോ​ടാ​..! മോഹനൻ ആക്രമിക്കപ്പെടുന്നത് രണ്ടാം തവണ; ആങ്ങളമാരെ തേടി പോലീസ്

ക​റു​ക​ച്ചാ​ൽ: ബൈ​ക്കി​ലെ​ത്തി​യ സം​ഘം ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​നെ ആ​ക്ര​മി​ച്ച​ശേ​ഷം പ​ണ​വും ടി​ക്ക​റ്റും ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ക​റു​ക​ച്ചാ​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

നെ​ടും​കു​ന്നം മോ​ജി​ൻ​ഭ​വ​നി​ൽ മോ​ഹ​ന​നെ(50)​യാ​ണ് ചൊ​വ്വാഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ ക​റു​ക​ച്ചാ​ൽ – മ​ണി​മ​ല റോ​ഡി​ൽ നെ​ടും​കു​ന്നം ഗ​വ. ഹൈ​സ്കൂ​ളി​നു സ​മീ​പ​ത്തുവ​ച്ച് ആ​ക്ര​മി​ച്ച​ത്.

ക​റു​ക​ച്ചാ​ലി​ൽ​നി​ന്നും നെ​ടും​കു​ന്നം ഭാ​ഗ​ത്തേ​ക്കു​പോ​യ മോ​ഹ​ന​ന്‍റെ സ​മീ​പം ബൈ​ക്ക് നി​ർ​ത്തി​യ ശേ​ഷം ‘എ​ന്‍റെ പെ​ങ്ങ​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യോ​ടാ​’യെ​ന്നു ചേ​ദി​ച്ച ശേ​ഷം റോ​ഡ​രി​കി​ലേ​ക്കു ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു.

മോ​ഹ​ന​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗ് ഇ​വ​ർ ത​ട്ടി​യെ​ടു​ത്ത​ശേ​ഷം ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. താനൊരു സ്ത്രീയോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും അവരു ടെ ചോദ്യം കേട്ട് പകച്ചുനിന്ന സമയത്താണ് തന്നെ അവർ ആക്രമിച്ചതെന്നും മോഹനൻ പറയുന്നു.

ബാ​ഗി​നു​ള്ളി​ൽ എ​ണ്ണാ​യി​രം രൂ​പ​യു​ടെ ടി​ക്ക​റ്റു​ക​ളും 1500 രൂ​പ​യും ഉ​ണ്ടാ​യി​രു​ന്നു. അ​ക്ര​മി സം​ഘ​ങ്ങ​ളു​ടെ ദൃ​ശ്യം ക​വ​ല​യി​ലെ സി​സി​ടി​വി​യി​ൽ നി​ന്നു പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

ബൈ​ക്കി​ന്‍റെ ന​ന്പ​റും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. കൈ​കാ​ലു​ക​ൾ​ക്കു പ​രി​ക്കേ​റ്റ മോ​ഹ​ന​ൻ നെ​ടും​കു​ന്ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

ഒ​രു വ​ർ​ഷം മു​ൻ​പു മോ​ഹ​ന​ന്‍റെ പ​ണം അ​ട​ങ്ങി​യ ബാ​ഗും ടി​ക്ക​റ്റു​ക​ളും ക​റു​ക​ച്ചാ​ൽ ബ​വ്റി​ജ​സ് ഒൗ​ട്ട്‌‌ലെറ്റി​നു സ​മീ​പം സ​മാ​ന​ രീ​തി​യി​ൽ കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​പ്പ​റി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞി​രു​ന്നു.

മാ​മ്മൂ​ട് സ്വ​ദേ​ശി​ക​ളാ​യ ഇ​വ​രെ പി​ന്നീ​ട് പോ​ലീ​സ് പി​ടി​കൂ​ടു​ക​യും ചെ​യ്തി​രു​ന്നു. ക​റു​ക​ച്ചാ​ൽ എ​സ്എ​ച്ച്ഒ കെ.​എ​ൽ. സ​ജി​ന​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

Related posts

Leave a Comment