“പി​ണ​റാ​യി പെ​ണ്ണു​ങ്ങ​ളേ​ക്കാ​ൾ മോ​ശം’; സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​വു​മാ​യി കെ.​സു​ധാ​ക​ര​ൻ

കാ​സ​ര്‍​ഗോ​ഡ്: കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍റെ പ്ര​സം​ഗ​ത്തി​ലെ സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ർ​ശം വി​വാ​ദ​ത്തി​ൽ. കാ​സ​ർ​ഗോ​ട്ടെ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ വേ​ദി​യി​ൽ പ്ര​സം​ഗി​ക്ക​വേ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ൽ നി​ന്ന് വി​വാ​ദ​ പ​രാ​മ​ശം ഉ​ണ്ടാ​യ​ത്.

പി​ണ​റാ​യി വി​ജ​യ​ന്‍ മു​ഖ്യ​മ​ന്ത്രി ആ​യാ​ല്‍ ആ​ണു​ങ്ങ​ളെ പോ​ലെ എ​ന്തെ​ങ്കി​ലും ചെ​യ്യു​മെ​ന്ന് വി​ചാ​രി​ച്ചു​വെ​ന്നും എ​ന്നാ​ൽ, പെ​ണ്ണു​ങ്ങ​ളേ​ക്കാ​ള്‍ മോ​ശ​മാ​യാ​ണ് അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

പ്ര​ള​യാ​ന​ന്ത​ര പു​ന​ര്‍​നി​ര്‍​മാ​ണം അ​ട്ടി​മ​റി​ച്ച​തി​ന് ജ​ന​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി​യെ വി​ചാ​ര​ണ ചെ​യ്യും. ഒ​രു വി​വ​ര​മി​ല്ലാ​ത്ത ഭ​ര​ണാ​ധി​കാ​രി​യു​ടെ നി​ല​വാ​ര​ത്തി​ലേ​ക്ക് മു​ഖ്യ​മ​ന്ത്രി ത​രം​താ​ഴ്ന്നു- സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts