എനിക്ക് എന്നെക്കുറിച്ച് അഭിമാനമുണ്ട്..! കഴുത്തിറങ്ങിയ വസ്ത്രം ധരിച്ച പ്രിയാ വാര്യര്‍ക്കിട്ട് ചൊറിഞ്ഞ് സദാചാരക്കാര്‍ ! നല്ല കിടിലന്‍ മറുപടിയുമായി പ്രിയ കുട്ടൂസും…

സിനിമയില്‍ വന്നനാള്‍ മുതല്‍ ട്രോളന്മാരുടെ ഇഷ്ടതാരമാണ് പ്രിയ വാര്യര്‍. പ്രിയ വാര്യര്‍ എന്തു ചെയ്താലും അത് ട്രോളാനായി മാത്രം ഒരു വിഭാഗം ആളുകള്‍ രംഗത്തുണ്ട്. പ്രിയ വാര്യര്‍ അടുത്തിടെ പങ്കുവെച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഫോട്ടോയില്‍ അതിമനോഹരമായി രൂപകല്‍പ്പന ചെയ്ത ലെഹെംഗയാണ് പ്രിയ ധരിച്ചിരിക്കുന്നത്. എന്നാല്‍ വസ്ത്രത്തിന്റെ കഴുത്തിന് ഇറക്കം കൂടി എന്നും പറഞ്ഞ് പലരും താരത്തെ വിമര്‍ശിക്കുകയും ട്രോളുകയും ചെയ്തു.

പക്ഷെ ഇക്കുറി ട്രോളുകളെ കണ്ടില്ലെന്ന് നടിക്കാന്‍ താരം കൂട്ടാക്കിയില്ല. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയാണ് പ്രിയ നല്‍കിയിരിക്കുന്നത്.

”എന്റെ പോസ്റ്റിന് താഴെ ചില കമന്റുകളുണ്ടായിരുന്നു. കമന്റുകളുടെ നാലില്‍ ഒന്നുപോലും വായിച്ച് തീര്‍ക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. തുടക്കത്തില്‍ ചില കമന്റുകള്‍ വായിച്ചു. എല്ലാവരും ആ കമന്റുകള്‍ കാണേണ്ടതാണ് എന്നു തോന്നിയതുകൊണ്ട് അതിവിടെ പങ്കുവയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു.

ഒരുപക്ഷെ ആ കമന്റ് ചെയ്തവര്‍ക്ക് നമ്മളെല്ലാവരും കൈയടിക്കേണ്ടതുണ്ട്. അതുകൊണ്ടല്ലേ ഇത്തരം ചെറിയ വിലകുറഞ്ഞ കാര്യങ്ങള്‍ അവര്‍ പോസ്റ്റ് ചെയ്യുന്നത്. ഒരുതരം അംഗീകാരത്തിനോ അഭിനന്ദനത്തിനോ വേണ്ടി. നമുക്ക് അതവര്‍ക്ക് നല്‍കാം. എന്തായാലും എല്ലാവരോടും കരുണയോടെ പെരുമാറാനാണ് എന്നെ പഠിപ്പിച്ചിരിക്കുന്നത്.

ഇവിടെയിപ്പോള്‍ വലിയൊരാളാകാനുള്ള അവസരമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. ഇത് എനിക്ക് പുതിയതൊന്നുമല്ല. ഞാന്‍ ദിവസേന ഇത്തരത്തിലുള്ള അപമാനങ്ങളിലൂടെ കടന്നു പോകാറുണ്ട്.

ഈ ഭീഷണികള്‍ നിലനില്‍ക്കുമ്പോഴും ഇത്രയും ദൂരം എത്തിയതില്‍ എനിക്ക് എന്നെക്കുറിച്ച് അഭിമാനമുണ്ട്. എല്ലാ സ്ത്രീകളും അങ്ങനെ ആയിരിക്കണം. ഇപ്പോള്‍ ഇത്രമാത്രം. എന്റെ ശൈലിയില്‍ ശ്രദ്ധ ചെലുത്തിയതിന് നന്ദി. #ItsADressNotAYes #RefuseTheAbuse,’ പ്രിയ കുറിച്ചു.

Related posts

Leave a Comment