വിശക്കുന്നവന്‍റെ മോഷണമല്ല; ആ​റാം ത​വ​ണ​യും ക​ട​യി​ൽ മോ​ഷ​ണം; പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ത്ത​തി​ൽ ദു​രൂ​ഹ​ത​


കോ​ട​ഞ്ചേ​രി: മ​ഞ്ഞു​മ​ല പ​ള്ളി​യോ​ടു ചേ​ർ​ന്ന് ക​ച്ച​വ​ടം ന​ട​ത്തു​ന്ന ഇ​ട​മു​റി സ​ജി​യു​ടെ ക​ട​യി​ൽ ആ​റാം ത​വ​ണ​യും മോ​ഷ​ണം ന​ട​ന്നി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ത്ത പോ​ലീ​സ് ന​ട​പ​ടി​യി​ൽ തു​ഷാ​ര​ഗി​രി വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

ക​ട​യി​ൽ മോ​ഷ്ടാ​ക്ക​ൾ നി​ര​ന്ത​രം മോ​ഷ​ണം ന​ട​ത്തി​യി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​തെ പോ​ലീ​സ് ന​ട​പ​ടി​യി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും യോ​ഗം ആ​രോ​പി​ച്ചു.

മേ​ഖ​ല​യി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ന​ട​ത്ത​ണ​മെ​ന്നും തു​ഷാ​ര​ഗി​രി​യി​ൽ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ​ല​വ്യ​ഞ്ജ​ന സാ​ധ​ന​ങ്ങ​ൾ, സി​ഗ​ര​റ്റ്, വാ​ഴ​ക്കു​ല, ഉ​ണ​ക്ക​മ​ത്സ്യം എ​ന്നി​വ മോ​ഷ​ണം പോ​യി.

ക​ട​യു​ടെ ടി​ൻ ഷീ​റ്റും ഗ്രി​ൽ​സും ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ ക​ട​യി​ൽ ക​യ​റി​യ​ത്. 30,000 രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യും ക​ട​യു​ട​മ പ​റ​ഞ്ഞു. യോ​ഗം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി കാ​പ്പാ​ട്ട്മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​ർ​ഡ് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പു​ത്ത​ൻ​പു​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ് പെ​രു​മ്പ​ള്ളി, വാ​ർ​ഡ് അം​ഗം സി​സി​ലി കോ​ട്ട​പ്പ​ള്ളി, ജി​ജി എ​ലി​വാ ലു​ങ്ക​ൽ, ടോ​മി കേ​ഴ​പ്ലാ​ക്ക​ൽ, ജോ​ർ​ജ് കാ​രി​വേ​ലി​ൽ, ടോ​ണി പ​ന്ത​ലാടിയിൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment