പ്രഭാസിന്‍റെ ബിരിയാണിക്കൊതി… രാജമൗലി ഞെട്ടി

prabhasപ്ര​ഭാ​സി​ന്‍റെ ബി​രി​യാ​ണി പ്രേ​മം സി​നി​മാ ലോ​ക​ത്ത് പ്ര​ശ​സ്ത​മാ​ണ്. ഏ​തു സ​മ​യ​ത്തും ബി​രി​യാ​ണി കി​ട്ടി​യാ​ൽ ബാ​ഹു​ബ​ലി​യാ​യി ത​ക​ർ​ത്ത പ്ര​ഭാ​സ് ന​ന്നാ​യി ത​ന്നെ ക​ഴി​ക്കും. വ്യ​ത്യ​സ്ത ബി​രി​യാ​ണി​ക​ൾ പ​രീ​ക്ഷി​ക്കാ​നും ഏ​റെ ഇ​ഷ്ട​മാ​ണ്. എ​ന്നാ​ൽ ഈ ​ഇ​ഷ്ട​ത്തി​നും ക​ടി​ഞ്ഞാ​ണ്‍ ഇ​ട്ടാ​യി​രു​ന്നു അ​ഞ്ചു വ​ർ​ഷം നീ​ണ്ടുനി​ന്ന ബാ​ഹു​ബ​ലി​യു​ടെ ഷൂ​ട്ടി​ങ്. ശ​രീ​രം ന​ന്നാ​യി നോ​ക്കേ​ണ്ടി​യു​ള്ള​തു കൊ​ണ്ട് ഇ​ഷ്ട ഭ​ക്ഷ​ണ​ങ്ങ​ൾ ഒ​ത്തി​രി ക​ഴി​ക്കാ​ൻ രാ​ജ​മൗ​ലി ആ​രെ​യും അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.

എ​ന്നാ​ൽ മാ​സ​ത്തി​ലൊ​രി​ക്ക​ൽ എ​ല്ലാ​വ​രെ​യും ഇ​ഷ്ട​മു​ള്ള​ത് ക​ഴി​ക്കാ​ൻ വി​ട്ടി​രു​ന്നു. അ​ന്ന​ത്തെ ദി​വ​സം ഇ​ഷ്ടം പോ​ലെ ക​ഴി​ക്കാം. ഈ ​അ​വ​സ​രം ഏ​റ്റ​വും മു​ത​ലാ​ക്കി​യ​തും പ്ര​ഭാ​സാ​ണെ​ന്ന് രാ​ജ​മൗ​ലി പ​റ​യു​ന്നു. ബി​രി​യാ​ണി പ്ര​ഭാ​സി​ന് ഇ​ഷ്ട​മാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാം, എ​ന്നാ​ൽ ആ ​ദി​വ​സം പ്ര​ഭാ​സ് ക​ഴി​ക്കു​ന്ന​തു ക​ക​ണ്ട് താ​ൻ ഞെ​ട്ടിപ്പോ​യി​ട്ടു​ണ്ടെ​ന്നു രാ​ജ​മൗ​ലി പ​റ​യു​ന്നു.

പ​ത്തു മു​ത​ൽ പ​തി​ന​ഞ്ചു ത​രം വ​രെ വ്യ​ത്യ​സ്ത ബി​രി​യാ​ണി​ക​ളാ​ണ് പ്ര​ഭാ​സ് ക​ഴി​ക്കു​ന്ന​ത്. ഇ​ത്ര​യും ബി​രി​യാ​ണി​ക​ൾ നാ​ട്ടി​ലു​ണ്ടോ എ​ന്നു വ​രെ ന​മ്മ​ൾ സം​ശ​യി​ച്ചുപോ​കും. പ​ല​ത​രം മ​ത്സ്യ​ങ്ങ​ൾ, കോ​ഴി, ആ​ട്, പൊ​രി​ച്ച​തും ക​റി​വ​ച്ച​തും അ​ങ്ങ​നെ നമു​ക്ക് ഉൗ​ഹി​ക്കാ​വു​ന്ന​തി​ലും ഗം​ഭീ​ര​മാ​ണ് മെ​നു. അ​ന്ന​ത്തെ ദി​വ​സം പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​വ​രെ ഫു​ട്ബോ​ൾ ക​ളി​ക്കും അ​തു ക​ഴി​ഞ്ഞാ​ണ് ഭ​ക്ഷ​ണം തു​ട​ങ്ങു​ന്ന​തെ​ന്നും രാ​ജ​മൗ​ലി പ​റ​ഞ്ഞു.

Related posts