ചെറായിലെ മൊബൈൽ മോഷണക്കേസ്; ‘പ​ണം കൊ​ടു​ത്ത് ‘പ​ണി’ ചോ​ദി​ച്ചു വാ​ങ്ങിയ മൊബൈൽ കടക്കാരന്‍റെ കഥ…


ചെ​റാ​യി: ബൈ​ക്കി​നെ​ത്തി പ​തി​ന​ഞ്ചു​കാ​ര​ന്‍റെ പ​ക്ക​ല്‍​നി​ന്ന് 19000 രൂ​പ വി​ല​യു​ള്ള മൊ​ബൈ​ല്‍ ഫോ​ണ്‍ ത​ട്ടി​യെ​ടു​ത്ത യു​വാ​ക്ക​ളും മോ​ഷ​ണ​മു​ത​ല്‍ ആ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടും ഫോ​ണ്‍ വി​ല​യ്ക്കു വാ​ങ്ങി​യ മ​റ്റൊ​രു യു​വാ​വും അ​റ​സ്റ്റി​ല്‍.

ആ​ലു​വ എ​ന്‍​എ​ഡി റോ​ഡ് ല​ക്ഷ്മി വി​ലാ​സ​ത്തി​ല്‍ ആ​രോ​മ​ല്‍(20), ക​ള​മ​ശേ​രി കൈ​പ്പ​ട​മു​ക​ള്‍ പു​തു​ശേ​രി അ​ശ്വി​ന്‍ (20) എ​ന്നി​വ​രാ​ണ് ഫോ​ണ്‍ മോ​ഷ​ണ​ത്തി​ന് അ​റ​സ്റ്റി​ലാ​യ​ത്.

ഫോ​ണ്‍ വാ​ങ്ങി​യ എ​റ​ണാ​കു​ള​ത്തെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഷോ​പ്പ് ജീ​വ​ന​ക്കാ​ര​ന്‍ അ​ടി​മാ​ലി നെ​ല്ലി​ക്കു​ന്നു കൂ​മ്പ​ന്‍ പാ​റ ജീ​മോ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ (22) ആ​ണ് അ​റ​സ്റ്റി​ലാ​യ മൂ​ന്നാ​മ​ന്‍.

3000 രൂ​പ​ക്കാ​ണ് ഇ​യാ​ള്‍ ഫോ​ണ്‍ വാ​ങ്ങി​യ​ത്. ഫോ​ണ്‍ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഈ ​മാ​സം 10ന് ​ചെ​റാ​യി ബീ​ച്ച് റോ​ഡി​ല്‍ കു​ന്ന​ത്ത് ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് വ​ച്ച് ചെ​റാ​യി അ​റു​കാ​ട് അ​ര്‍​ജു​ന്‍ സ​ന്തോ​ഷി​ന്‍റെ ഫോ​ണ്‍ ആ​ണ് സം​ഘം ക​വ​ര്‍​ന്ന​ത്.

സം​ഭ​വ​ത്തി​നു ശേ​ഷം പ്ര​തി​ക​ള്‍ ഒ​ളി​വി​ലാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തെ സി​സി​ടി​വി കാ​മ​റ​യി​ല്‍ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​ന്‍ ഇ​ട​യാ​ക്കി​യ​ത്.

മു​ന​മ്പം സി​ഐ എ.​എ​ല്‍. യേ​ശു​ദാ​സ്, എ​സ്ഐ കെ.​എ​സ്. ശ്യാം​കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment