മുല്ലയ്ക്കൽ എവിജെ ജ്വല്ലറിയിലെ മോഷണം; സ്വർണം കവർന്നയാളെ പോലീസ് പിടികൂടി


ആ​ല​പ്പു​ഴ: മു​ല്ല​യ്ക്ക​ൽ എ​വി​ജെ ജ്വ​ല്ല​റി​യി​ൽനി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​യാ​ളെ ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി മാ​ട​പ്പ​ള്ളി ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​നു സ​മീ​പം പു​തു​പ്പ​ള്ളി വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ജോ​സ​ഫ് മാ​ത്യു​വാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സ്വ​ർ​ണം വാ​ങ്ങാ​ൻ എ​ന്ന വ്യാ​ജേ​ന എ​ത്തി​യ മോ​ഷ്ടാ​വ് സ്റ്റാ​ഫി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ഡി​സ്പ്ലേ ബോ​ക്സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട​ര പ​വ​ൻ തൂ​ക്കം വ​രു​ന്ന ബ്രേ​സ്‌ലെ​റ്റു​ക​ൾ മോ​ഷ്ടി​ച്ചു കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു.

ലോ​ക് ഡൗ​ൺ കാ​ല​യ​ള​വി​ൽ മാ​സ്ക് ധ​രി​ച്ച് മോ​ഷ​ണം ന​ട​ത്തി​യാ​ൽ ത​ന്നെ പോ​ലീ​സ് തി​രി​ച്ച​റി​യി​ല്ല എ​ന്ന പ്ര​തി​യു​ടെ ത​ന്ത്ര​മാ​ണ് പോ​ലീ​സി​നു മു​ന്നി​ൽ പാ​ളി​പ്പോ​യ​ത്. ആ​ല​പ്പു​ഴ, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട എ​ന്നീ ജി​ല്ല​ക​ളി​ൽ നി​ര​വ​ധി ജ്വ​ല്ല​റി മോ​ഷ​ണ കേ​സി​ൽ പ്ര​തി​യാ​ണ് ജോ​സ​ഫ് മാ​ത്യു.

ആ​ല​പ്പു​ഴ നോ​ർ​ത്ത് സി.​ഐ. വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ടോ​ൾ​സ​ൺ ജോ​സ​ഫ്, സീ​നി​യ​ർ സി​പി​ഒ ബി​നോ​ജ്, സി​പി​ഒമാ​രാ​യ വി​ഷ്ണു, ലാ​ലു അ​ല​ക്സ്, പ്ര​വീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പ്ര​തി​യെ മാ​ട​പ്പ​ള്ളി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു നി​ന്നും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment