സു​ഹൃ​ത്തി​ന്‍റെ വീട്ടിലെത്തിയപ്പോൾ കവർന്നത് 5 പവനും അരലക്ഷത്തോളം രൂപയും; അഴിക്കോടുകാരൻ രതീശ് പോലീസ് പിടിയിൽ


വ​ള​പ​ട്ട​ണം: അ​ഴീ​ക്കോ​ട് സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽനി​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന പ്ര​തി അ​റ​സ്റ്റി​ൽ. അ​ഴീ​ക്കോ​ടി​ലെ ര​തീ​ശ​നെ (42)​ യാ​ണ് വ​ള​പ​ട്ട​ണം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ഴീ​ക്കോ​ട് സ്വ​ദേ​ശി പ്ര​സ​ന്ന​ൻ (41) ന്‍റെ വീ​ട്ടി​ൽനി​ന്നാ​ണ് അ​ഞ്ചുപ​വ​ൻ സ്വ​ർ​ണ​വും 45,000 രൂ​പ​യും പ്ര​തി ക​വ​ർ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

പ്ര​സ​ന്ന​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​ര​വെ​യാ​ണ് ര​തീ​ശ​ൻ പി​ടി​യി​ലാ​കു​ന്ന​ത്. ഇ​രു​വ​രും ഒ​രു​മി​ച്ച് മൈ​സൂരുവി​ൽ ജോ​ലിചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment